HomeCommunityഒഐസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു

ഒഐസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗവും മുൻ ജോയിന്റ് ട്രഷററുമായ സുമേഷ് രാജിന് ഒഐസിസി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

യൂത്ത് വിങ് വൈസ് പ്രസിഡന്റ് ശരത് കല്ലിങ്കാലിന്റെ പിതാവ് കെ. ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നാസർ ചുള്ളിക്കര അധ്യക്ഷത വഹിച്ചു. ഒഐസിസി നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബി. എസ്. പിള്ള യോഗം ഉദ്ഘാടനം ചെയ്യുകയും ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സുമേഷ് രാജിന് കൈമാറുകയും ചെയ്തു.നാഷണൽ കമ്മിറ്റി ട്രഷറർ സൂരജ് കണ്ണൻ, കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള സെക്രട്ടറി സുഭാഷ് പി. നായർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പുഷ്പരാജ് ഒ.വി., നൗഷാദ് കള്ളാർ, ഗിരീഷ് ടി.പി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഒഐസിസിയുടെ പ്രവർത്തനങ്ങളിൽ സുമേഷ് രാജ് നൽകിയ ആത്മാർത്ഥവും നിസ്വാർത്ഥവുമായ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളും സഹകരണവും എന്നും ഓർമിക്കപ്പെടുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി സ്വാഗതവും ജോയിന്റ് സെക്രട്ടറി സമദ് കൊട്ടോടി നന്ദിയും രേഖപ്പെടുത്തി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!