HomeGULFലൈസൻസില്ലാതെ ചികിത്സ നടത്തിയെന്ന കേസ്; നഴ്‌സിന് വിധിച്ച 3,000 ദിനാർ പിഴ അപ്പീൽ കോടതി റദ്ദാക്കി

ലൈസൻസില്ലാതെ ചികിത്സ നടത്തിയെന്ന കേസ്; നഴ്‌സിന് വിധിച്ച 3,000 ദിനാർ പിഴ അപ്പീൽ കോടതി റദ്ദാക്കി

spot_img

കുവൈത്ത് സിറ്റി: ആവശ്യമായ ലൈസൻസില്ലാതെ ചികിത്സ നടത്തിയെന്ന കേസിൽ നഴ്‌സിന് കീഴ്‌ക്കോടതി വിധിച്ച 3,000 കുവൈത്ത് ദിനാർ പിഴ അപ്പീൽ കോടതി റദ്ദാക്കി. നഴ്‌സിനെതിരെ ശിക്ഷാനടപടി സ്വീകരിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു.

സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന നഴ്‌സ് മതിയായ യോഗ്യതയോ ഔദ്യോഗിക അനുമതിയോ ഇല്ലാതെ സ്വന്തം താമസസ്ഥലത്ത് ചികിത്സാ നടപടികൾ നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ വിചാരണ നടത്തിയ കീഴ്‌ക്കോടതി നഴ്‌സിന് 3,000 ദിനാർ പിഴ ചുമത്തുകയായിരുന്നു.എന്നാൽ, കേസിന്റെ നിയമനടപടികളിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി നഴ്‌സിന്റെ അഭിഭാഷക മസാദ അവാദ് അപ്പീൽ കോടതിയെ സമീപിച്ചു.

നിയമപ്രകാരം ഇത്തരം കേസുകളിൽ മെഡിക്കൽ ലയബിലിറ്റി അതോറിറ്റിയെ അറിയിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കുകയും വേണമെന്നിരിക്കെ, ബന്ധപ്പെട്ട അതോറിറ്റിയുമായി കൂടിയാലോചിക്കാതെയാണ് കുറ്റം ചുമത്തിയതെന്ന് അഭിഭാഷക വാദിച്ചു.കേസ് രജിസ്റ്റർ ചെയ്യുന്നതിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തെ തുടർന്നാണ് കീഴ്‌ക്കോടതിയുടെ പിഴശിക്ഷ അപ്പീൽ കോടതി റദ്ദാക്കിയത്.നഴ്‌സിനെതിരായ ആരോപണങ്ങളുടെ വസ്തുതാപരമായ ശരിതെറ്റുകളേക്കാൾ കേസ് നടപടികളിലെ നിയമപരമായ വീഴ്ചകളാണ് വിധിയിൽ നിർണായകമായത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!