കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേരള ഘടകം രൂപീകരിക്കുന്നു.കഴിഞ്ഞ 22 വർഷങ്ങളായി കുവൈത്തിൽ സാമൂഹിക – സാംസ്കാരിക / ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വോയ്സ് കുവൈത്ത് സംഘടനയുടെ പ്രവർത്തനങ്ങൾ കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വോയ്സ് കുവൈത്ത് കേരള ഘടകം രൂപീകരിക്കുന്നു.കേരള ഘടകത്തിന്റെ നേതൃത്വത്തിൽ സംഘടനയുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ച ഉറപ്പാക്കുന്നതിനും,അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനും വിവിധ പദ്ധതികൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതായിരിക്കും.2026 ഡിസംബർ 13 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ തിരുവനന്തപുരം കരമന പൂജ ഓഡിറ്റോറിയത്തിൽ വച്ചാണ് വോയ്സ് കുവൈത്ത് കേരള ഘടകത്തിന്റെ രൂപീകരണ സമ്മേളനം നടക്കുക.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും, കലാ സാംസ്കാരിക/സാമൂഹിക പ്രവർത്തകരും, ബിസിനസ് പ്രമുഖരും,വിവിധ ഗൾഫ് നാടുകളിൽ നിന്നുള്ള വിശ്വകർമ്മ സംഘടന നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു, വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. ഓൺലൈനിൽ നടന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജി.ബിനു കേരള ഘടകത്തിന്റെ അനിവാര്യതയെ കുറിച്ച് വിശദീകരിച്ചു.വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ,ഓർഗനൈസിംങ് സെക്രട്ടറി ദിലീപ് തുളസി, സെക്രട്ടറിമാരായ രാജീവ് ശ്രീധരൻ, രഞ്ജിത്ത് കൃഷ്ണൻ, മുൻ പ്രസിഡന്റ് ജോയ് നന്ദനം,ലീഗൽ അഡ്വൈസർ രതീഷ്.ടിധരൻ,ഉപദേശക സമിതി അംഗങ്ങളായ സജയൻ വേലപ്പൻ, ബിപിൻ.കെ.ബാബു,അരുൺ ആനന്ദ്, കെ.എസ്.അജിത്ത് കുമാർ, വെൽഫെയർ സെക്രട്ടറി ടി.വി.ഉണ്ണിക്കൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വി.കെ.സജീവ്, രതീഷ് ബാബു, പ്രമോദ് കക്കോത്ത്,ഹരി ശ്രീനിലയം,അബ്ബാസിയ യൂനിറ്റ് കൺവീനർ ടി.കെ.റെജി, അബ്ബാസിയ യൂനിറ്റ് സെക്രട്ടറി എൻ.വി.രാധാകൃഷ്ണൻ, ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ,സിറ്റി യൂനിറ്റ് കൺവീനർ ഷിൻജിത്ത്.
സി,സിറ്റി യൂനിറ്റ് സെക്രട്ടറി സതീഷ് കുമാർ സി.ടി,സാൽമിയ യൂനിറ്റ് കൺവീനർ വസന്തകുമാർ കോയിത്തട്ട,സാൽമിയ യൂനിറ്റ് സെക്രട്ടറി വിനോദ് എം.പി,ഫിൻതാസ് യൂനിറ്റ് സെക്രട്ടറി രഞ്ജിത്ത് രാജൻ, വനിതാവേദി പ്രസിഡൻറ് അനീജ രാജേഷ്, വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ്,വനിതാവേദി ട്രഷറർ അജിത.എം.ആർ,വനിതാവേദി വൈസ് പ്രസിഡന്റ് മിനികൃഷ്ണ എന്നിവർ സംസാരിച്ചു.കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും കേന്ദ്ര ട്രഷറർ നിതിൻ.ജി.മോഹൻ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : +91-8714021291,+965-97964375 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.



