HomeCommunityകല കുവൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് 2026: മംഗഫ് സൗത്ത് യൂണിറ്റ് ചാമ്പ്യന്മാർ

കല കുവൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് 2026: മംഗഫ് സൗത്ത് യൂണിറ്റ് ചാമ്പ്യന്മാർ

spot_img

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ – കല കുവൈറ്റ് സംഘടിപ്പിച്ച ‘കല ക്രിക്കറ്റ് ടൂർണമെന്റ് 2026’-ൽ മംഗഫ് സൗത്ത് യൂണിറ്റ് ജേതാക്കളായി. അബ്ബാസിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ സാൽമിയ യൂണിറ്റിനെ പരാജയപ്പെടുത്തിയാണ് മംഗഫ് സൗത്ത് കിരീടം സ്വന്തമാക്കിയത്.കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷത വഹിച്ചു. കായിക സെക്രട്ടറി അശോകൻ കൂവ സ്വാഗതം പറഞ്ഞു. ടൂർണമെന്റ് കൺവീനർ റഫീഖ് നന്ദി പറഞ്ഞ ചടങ്ങിൽ കല കുവൈറ്റ് വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്‌, ജോയിന്റ് സെക്രട്ടറി പ്രവീൺ പി.വി., ട്രഷറർ സുരേഷ് പി.ബി., അബ്ബാസിയ മേഖലാ സെക്രട്ടറി കൃഷ്ണ മേലെത്ത് എന്നിവർ സന്നിഹിതരായിരുന്നു.

സമാപന സമ്മേളനത്തിൽ ചാമ്പ്യന്മാരായ മംഗഫ് സൗത്ത് യൂണിറ്റിനുള്ള ട്രോഫിയും രണ്ടാം സ്ഥാനം നേടിയ സാൽമിയ യൂണിറ്റിനുള്ള ട്രോഫി ഭാരവാഹികൾ സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച താരമായും മികച്ച ബാറ്റ്സ്മാനായും സാൽമിയ യൂണിറ്റിന്റെ ജിജീഷ് തുണ്ടിയിൽ തിരഞ്ഞെടുക്കപ്പെട്ടു. മംഗഫ് സൗത്ത് യൂണിറ്റിന്റെ ഇർഷാദ് ഇച്ചു മികച്ച ബൗളർക്കുള്ള പുരസ്കാരം നേടിയപ്പോൾ ഫൈനലിലെ മികച്ച താരമായി അതേ യൂണിറ്റിന്റെ എബിമോൻ ബേബിക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടു.നാല് മേഖലകളിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 27 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് മികച്ച സംഘാടന മികവുകൊണ്ടും കായികപ്രേമികളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!