HomeCommunityകല (ആർട്ട്) കുവൈറ്റ് "നിറം 2026" ശിശുദിന ചിത്രരചനാമത്സരം സംഘടിപ്പിച്ചു

കല (ആർട്ട്) കുവൈറ്റ് “നിറം 2026” ശിശുദിന ചിത്രരചനാമത്സരം സംഘടിപ്പിച്ചു

spot_img

തുടർച്ചയായ 22-ആം വർഷവും നിറങ്ങളുടെ വർണ്ണ വൈവിധ്യം സൃഷ്ടിച്ചുകൊണ്ട് ഒരു ശിശുദിനാഘോഷം കൂടി വൻ പങ്കാളിത്തത്തോടെ കുവൈറ്റിൽ വീണ്ടും ചരിത്രം കുറിച്ചു. ജി. സി. സി. യിലെ തന്നെ ഏറ്റവും വലിയ ചിത്രരചനാ മത്സരമായ “നിറം” അതിൻറെ 22-ആം പതിപ്പ് നവംബർ 13 ന് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിച്ചു.

ഡ്രോയിംഗിലും പെയിന്റിംഗിലുമായി LKG മുതൽ 12 -ആം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 2000-ൽ അധികം കുട്ടികൾ പങ്കെടുത്തു. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 137-ആം ജന്മദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി മെട്രോ ഹൈപ്പർ മാർക്കറ്റ്മായി സഹകരിച്ചാണ് കല (ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കൾക്കും സന്ദർശകർക്കും പങ്കെടുക്കാവുന്ന ഓപ്പൺ ക്യാൻവാസ് പെയിന്റിംഗും ഉണ്ടായിരുന്നു. നിരവധി രക്ഷിതാക്കളും മത്സരത്തിൽ പങ്കുചേർന്നു. മെട്രോ ഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു. ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡ് മോനാ ഹസ്സൻ മൊഹമ്മദ് ഓപ്പൺ ക്യാൻവാസ് മത്സരം ഉദ്ഘാടനം ചെയ്തു.

കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് മുകേഷ് വി പി, ജനറൽ സെക്രട്ടറി അനീച ഷൈജിത്, പ്രോഗ്രാം ജനറൽ കൺവീനർ രാഗേഷ് പി.ഡി, ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അസ്‌ലം, ട്രെഷറർ കനകരാജൻ എന്നിവർ സംസാരിച്ചു. മെട്രോ ഹൈപ്പർമാർക്കറ്റ് പ്രധിനിധികളായ കോകില, അഞ്ജന, സാമൂഹിക പ്രവർത്തകർ അനിയൻ കുഞ്ഞു പാപ്പച്ചൻ, നജീബ്, ഹനീഫ്, ഷംസു, ഷാജി, ആർട്ടിസ്റ്റുമാരായ ശശികൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, കല(ആർട്ട്) എക്സിക്യൂട്ടീവ് അംഗങ്ങൾ സിസിത ഗിരീഷ്, അജിത് കുമാർ, ഷൈജിത്ത്, അനീഷ് വര്ഗീസ്, സുനിൽ കുമാർ, ജോണി കുമാർ, ബാബു സി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ശ്രുതി, സഞ്ജന എന്നിവർ കംപിയറിംഗ് നിർവഹിച്ചു ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. സന്ദർശകരും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു ജനാവലിയാൽ സ്കൂൾ അങ്കണം നിറഞ്ഞു കവിഞ്ഞു.

മത്സര ഫലങ്ങൾ ഡിസംബർ 1-ആം തിയ്യതി ദൃശ്യ-വാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റ്ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ 75 പേർക്ക് മെറിറ്റ്‌ പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്. ഡിസംബർ 11-ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് സമ്മാനദാനം നിർവഹിക്കും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!