കുവൈറ്റ് പ്രവാസിയും കാസറഗോഡ് കളനാട് സ്വദേശിയുമായ സലാം കളനാട് ന്റെ ആദ്യ കവിത സമാഹാരം *മടക്കപ്രവാസം*നവംബർ 11 ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു.പ്രശസ്ത എഴുത്തുകാരനും ബ്രോഡ്കാസ്റ്റിംങ് ജേർണലിസ്റ്റുമായ കവി കുഴൂർ വിത്സൻ, മീഡിയ വൺ മിഡിൽ ഈസ്റ്റ് കറസ്‌പോണ്ടന്റ് എം സി എ നാസിർ നു കൈമാറി പ്രകാശനം നിർവഹിച്ചു.
30 വർഷത്തെ പ്രവാസത്തിന് അർദ്ധ വിരാമമിട്ടുകൊണ്ട് നാട്ടിലെത്തിയ ഒരു പ്രവാസിയുടെ കാലങ്ങളായി മനസ്സിൽ വെന്തുകൊണ്ടിരുന്ന ഒരുപിടി അക്ഷരങ്ങളുടെ കവിതാവിഷ്കാരമാണ് മടക്കപ്രവാസം എന്ന പേരിൽ പുറത്തിറങ്ങുന്നത്. 42 കവിതകൾ ഉൾക്കൊള്ളുന്ന കവിത സമാഹാരം പ്രശസ്ത എഴുത്തുകാരൻ എം എ റഹ്മാൻ എഴുതിയ അവതാരികയോടെ, സൈകതം ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.
എഴുത്തുകാരൻ റാഫി പള്ളിപ്പുറം പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടർ അബുബക്കർ, എഴുത്തുകാരി സജ്‌ന അബ്ദുള്ള, സൈകതം ബുക്സ് പ്രതിനിധി സംഗീത സലാം കളനാടിന്റെ പ്രവാസി സുഹൃത്തുക്കളായ മധുസൂദനൻ, അബൂബക്കർ തിരൂർ തുടങ്ങിയവർ പങ്കെടുത്തു. സുഹൃത്തുക്കളും കുടുംബങ്ങളു മടങ്ങുന്ന പ്രവാസീ സദസ്സിൽ വെച്ചു നടന്ന പരിപാടിക്ക് പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ അഷ്‌റഫ് തൃക്കരിപ്പൂർ സ്വാഗതം പറഞ്ഞു.



