HomeCommunityശിശുദിനാഘോഷത്തിന്റെ ഭാഗമായി ചിത്രരചനാമത്സരം സംഘടിപ്പിച്ച് ഒ.ഐ.സി.സി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റി

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചിത്രരചനാമത്സരം സംഘടിപ്പിച്ച് ഒ.ഐ.സി.സി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റി

spot_img

കുവൈറ്റ് സിറ്റി: പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 137-ാമത് ജന്മദിനത്തോടനുബന്ധിച്ച് ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഒ.ഐ.സി.സി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു. ഫർവാനിയയിലെ മെഡ്എക്സ് മെഡിക്കൽ സെന്റർ ഹാളിൽ നടന്ന മത്സരത്തിൽ നാല് വിഭാഗങ്ങളിലായി 65 കുട്ടികൾ പങ്കെടുത്തു.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒ.ഐ.സി.സി കുവൈറ്റ് ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബി.എസ്. പിള്ള നിർവഹിച്ചു. ഒ.ഐ.സി.സി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് റോയ് എബ്രഹാം അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കൺവീനർ ബോണി സാം മാത്യു, ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അൽ അമീൻ മീരാസാഹിബ്, ട്രഷറർ ദിലീഷ് ജഗന്നാഥ്, വൈസ് പ്രസിഡന്റുമാരായ ജോസ് റോബർട്ട്, മാത്യു യോഹന്നാൻ, സെക്രട്ടറിമാരായ ടിജോ, സതീഷ് ചെറുവണ്ണൂർ, എക്സിക്യൂട്ടീവ് അംഗം സൈമൺ, വനിതാ പ്രവർത്തകരായ ഷംന അൽ അമീൻ, വിൻസി മോൾ ടിജോ, എൽസ സൂസൻ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.മത്സരത്തിന്റെ വിധികർത്താക്കളായി പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് സുനിൽ കുളനടയും ഷെർളി ഏബ്രഹാം ടീച്ചറും പ്രവർത്തിച്ചു.ഒ.ഐ.സി.സി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, ദേശീയ വൈസ് പ്രസിഡന്റുമാരായ വിപിൻ മങ്ങാട്ട്, അനി കെ. ജോൺ, ഇലിയാസ് പൊതുവാച്ചേരി, ഷംസുദ്ദീൻ കുക്കു, റസാഖ് ചെറിയതുരുത്തി ട്രഷറർ സൂരജ് കണ്ണൻ.

ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി, ട്രഷറർ ഹസീബ്.വനിതാ വിങ് ചെയർപേഴ്സൺ ഷെറിൻ ബിജു, ട്രഷറർ ടീബ, എക്സിക്യൂട്ടീവ് അംഗം ഷെറിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജില്ലാ കമ്മിറ്റി ഭാരവാഹികളായ ലിബിൻ മുഴക്കുന്ന്, അനിൽ ചീമേനി, കലേഷ്, റിഹാബ്, റിയാസ്, അനൂപ് ഒലിക്കൽ, സുഭാഷ് നായർ തുടങ്ങിയവരും പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.കുട്ടികളിലെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ശിശുദിനത്തിന്റെ സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രരചനാമത്സരം സംഘടിപ്പിച്ചത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!