HomeCommunityശിശു ദിനം: കുട്ടികൾക്കായി ചിത്രരചന മത്സരം നിറക്കൂട്ട് 2026 നടത്തി

ശിശു ദിനം: കുട്ടികൾക്കായി ചിത്രരചന മത്സരം നിറക്കൂട്ട് 2026 നടത്തി

spot_img

കുവൈറ്റ്‌ സിറ്റി..ശിശുദിനത്തോട് അനുബന്ധിച്ചു കുവൈറ്റ്‌ കേരളീയ സമാജത്തിന്റെയും യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചിത്രരച ന മത്സരം നിറക്കൂട്ട് 2026 നടത്തി. പ്രസിഡന്റ്‌ ജെയിംസ് വി കൊട്ടാരത്തിന്റെ ആദ്യക്ഷതയിൽ യുണൈറ്റഡ് സ്കൂൾ അധ്യാപിക ജെസ്‌നി ഷമീർ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ദീപ സുജാത പിള്ള മുഖ്യ അതിഥി ആയിരുന്നു. ഫൈൻ ആർട്സ് അദ്ധ്യാപകൻ ടി വി രവീന്ദ്രൻ, രക്ഷാധികാരി തോമസ് പള്ളിക്കൽ, ദീപു മോഹൻ,ജോബി ഫിലിപ്പ്.ബിനു എൻ ജോസഫ് എന്നിവർ പ്രസഗിച്ചു. ജനറൽ സെക്രട്ടറി ജിജി വടശേരിക്കര സ്വാഗതവും, നിറക്കൂട്ട് ജനറൽ കൺവീനർ രമേശൻ കരിക്കൻ നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കേറ്റ്, ഒന്നും രണ്ടും, മൂന്നും സ്ഥാനം നേടിയവർക്ക് ട്രോഫിയും നൽകി.

സാം പൗലോസ്, സൂരജ് പി സുകുമാരൻ, ഷിജു ഓതറ, ബിജു അലക്സാണ്ടർ,ഷിബു കുമ്പഴ, സുനീഷ് ജോർജ്,,ലിനു എബ്രഹാം, ബിജി പള്ളിക്കൽ, ആരോൺ തോമസ്, രമ്യ അഭിലാഷ്, ജിത മനോജ്‌, സോഫി ലിനു, ബിൻസി ജെയിംസ്, പ്രിയ ബിനു, ധന്യ അരുൺ, സ്മിത ജിജി,ജിഷ സൂരജ്, സിനി റോണി,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നീരജ സൂരജ് പരിപാടി ഏകോപിപ്പിച്ചു.നോയൽ ബോണി, ലെവിന ടീമിന്റെ നേതൃത്വതിൽ മാജിക്‌ മെന്റലിസം പരിപാടിയും ഉണ്ടായിരുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!