HomeGULFഫർവാനിയയിൽ വ്യാപക സുരക്ഷാ പരിശോധന; 102 സ്ഥാപനങ്ങൾ അടച്ചുപൂട്ടി, 158 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

ഫർവാനിയയിൽ വ്യാപക സുരക്ഷാ പരിശോധന; 102 സ്ഥാപനങ്ങൾ അടച്ചുപൂട്ടി, 158 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ അഗ്നിസുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടത്തിയ വ്യാപക പരിശോധനയിൽ 102 സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് 158 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.കുവൈത്ത് ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും സംയുക്തമായാണ് പരിശോധന നടത്തിയത്. നവംബർ 15 ഞായറാഴ്ചയാണ് അധികൃതർ പരിശോധനയുടെ വിവരങ്ങൾ പുറത്തുവിട്ടത്.

കെട്ടിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും അഗ്നിബാധ തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുക, നിയമലംഘനങ്ങൾ കണ്ടെത്തുക, പൊതുജനങ്ങളുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശോധന.ഫയർ ഫോഴ്സ് നിർദേശിച്ച സുരക്ഷാ വ്യവസ്ഥകൾ പാലിക്കാത്തതായി കണ്ടെത്തിയ 102 സ്ഥാപനങ്ങൾക്കെതിരെ ഭരണപരമായ അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചു. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച കണ്ടെത്തിയ 158 സ്ഥാപനങ്ങൾക്ക് നിയമലംഘന നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.

തീപിടിത്ത സാധ്യതകൾ കുറയ്ക്കുന്നതിനും കെട്ടിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധനകൾ തുടരുമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു.രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ അഗ്നിസുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഫർവാനിയയിലെ പരിശോധന.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!