HomeGULFകുവൈറ്റിൽ വ്യാപക സുരക്ഷാ പരിശോധന; ഫർവാനിയയിൽ പിടിയിലായത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് സംഘവും ഉൾപ്പെടെ നൂറിലധികം പേർ

കുവൈറ്റിൽ വ്യാപക സുരക്ഷാ പരിശോധന; ഫർവാനിയയിൽ പിടിയിലായത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് സംഘവും ഉൾപ്പെടെ നൂറിലധികം പേർ

spot_img

കുവൈറ്റ് സിറ്റി: നിയമലംഘകർക്കതിരെ കർശന നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ട്രേറ്റിന്റെ നേതൃത്വത്തിൽ ഫർവാനിയ മേഖലയിൽ നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ പിടികിട്ടാപ്പുള്ളികളെയും മയക്കുമരുന്ന് കടത്തുകാരെയും പിടികൂടി. നിരവധി ഗതാഗത നിയമലംഘനങ്ങളും വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടികളും സ്വീകരിച്ചു.

ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഫൈസൽ മുസൈദ് അൽ-റബ്ബ, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ യൂസഫ് ഫഹദ് അൽ-സൗ്ല എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ജനറൽ ഫയർ ഫോഴ്സ്, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വാണിജ്യ-വ്യവസായ മന്ത്രാലയം, വൈദ്യുതി-ജല മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ തുടങ്ങിയ വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് സംയുക്ത പരിശോധന നടത്തിയത്.

പരിശോധനയിലെ പ്രധാന കണ്ടെത്തലുകളും നടപടികളും:* അറസ്റ്റ് വാറണ്ടുള്ള 86 പേരെ പിടികൂടി.* മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 15 പേർ പിടിയിലായി.* മദ്യവുമായി ഒരാളെ പിടികൂടി.* ക്രിമിനൽ കേസുകളിൽ പ്രതികളായ 4 പേർ പിടിയിലായി.* 68 മാനുഷിക സഹായ കേസുകൾ കൈകാര്യം ചെയ്തു.* 133 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസുകൾ നൽകി.* നിയമവിരുദ്ധമായി പ്രവർത്തിച്ച 102 സ്ഥാപനങ്ങൾ അടപ്പിച്ചു.* 204 സ്ഥാപനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചു.* ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 107 വാഹനങ്ങൾ നീക്കം ചെയ്തു.* റോഡ് കയ്യേറി കച്ചവടം നടത്തിയതുൾപ്പെടെ 22 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി.* തെരുവ് കച്ചവടക്കാർക്കെതിരെ 3 കേസുകൾ എടുത്തു.* 10 ട്രക്ക് ലോഡ് അവശിഷ്ടങ്ങളും സ്ക്രാപ്പുകളും നീക്കം ചെയ്തു.* വൈദ്യുതി വിച്ഛേദിക്കൽ ഉൾപ്പെടെയുള്ള 61 എൻഫോഴ്സ്മെന്റ് റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തു.* 36 സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.* പരിസ്ഥിതി മന്ത്രാലയവും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്ന മറ്റ് വിവിധ ലംഘനങ്ങൾക്ക് പുറമെ നിരവധി പിഴകളും ചുമത്തി.

ഫർവാനിയ സെക്യൂരിറ്റി ഡയറക്ട്രേറ്റ് മാത്രം 281 നടപടികളും മറ്റ് ഏജൻസികൾ 97 നടപടികളും ഉൾപ്പെടെ ആകെ 378 നടപടികളാണ് പരിശോധനയുടെ ഭാഗമായി സ്വീകരിച്ചത്. രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായി സമാനമായ പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!