ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിന്റെ സന്തോഷം ഇരട്ടിയാക്കുന്ന പുതിയ പ്രൊമോഷനുമായി ഗ്രാൻഡ് ഹൈപ്പർ. “ഫ്രീ ഗിഫ്റ്റ്” എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക ഓഫർ ഇന്ന് (ബുധനാഴ്ച) മുതൽ ആരംഭിച്ചു. വരുന്ന ചൊവ്വാഴ്ച വരെ ഓഫർ തുടരും.
ഓഫർ കാലയളവിൽ 15 കുവൈത്ത് ദിനാറോ അതിന് മുകളിലോ പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഉറപ്പായ സമ്മാനം ലഭിക്കും. നറുക്കെടുപ്പോ സങ്കീർണമായ നിബന്ധനകളോ ഇല്ലാതെ, ഓരോ ഉപഭോക്താവിനും സമ്മാനം സ്വന്തമാക്കാമെന്നതാണ് ഈ പ്രൊമോഷന്റെ പ്രധാന സവിശേഷത.
ഒരേ സമ്മാനം എല്ലാവർക്കും നൽകുന്നതിന് പകരം, വൈവിധ്യമാർന്ന ഗിഫ്റ്റുകളുടെ ശേഖരത്തിൽ നിന്ന് തങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഗ്രാൻഡ് ഹൈപ്പർ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താവിന്റെ ഇഷ്ടത്തിനും ആവശ്യത്തിനും മുൻഗണന നൽകുന്നു എന്നതാണ് ഈ ഓഫറിനെ വ്യത്യസ്തമാക്കുന്നത്.ഗ്രാൻഡ് ഹൈപ്പർ ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചുകളിലും ഈ പ്രൊമോഷൻ ലഭ്യമാണ്. അതിനാൽ ഏത് ശാഖയിൽ ഷോപ്പിങ്ങിനെത്തുന്നവർക്കും ഒരുപോലെ ഓഫറിന്റെ ആനുകൂല്യം നേടാം.
“ഉപഭോക്താക്കളാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത്. അവർ നൽകുന്ന വിശ്വാസത്തിനും പിന്തുണയ്ക്കുമുള്ള നന്ദി സൂചകമായാണ് ഈ ഓഫർ ഒരുക്കിയിരിക്കുന്നത്,” ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു.ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, മികച്ച വില, വിപുലമായ ശേഖരം എന്നിവയ്ക്കൊപ്പം ഇപ്പോൾ ഉറപ്പായ സമ്മാനവും ചേരുമ്പോൾ ഷോപ്പിങ് കൂടുതൽ ആഹ്ലാദകരമാകും. ഓഫർ കാലയളവ് പരിമിതമായതിനാൽ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മാനേജ്മെന്റ് അഭ്യർത്ഥിച്ചു.



