HomeGULFകുവൈത്തിൽ സബ്സിഡി ഡീസൽ അനധികൃതമായി സംഭരിച്ച് വിൽപ്പന; കുവൈത്ത് പൗരന് മൂന്ന് വർഷം തടവ്, ഇന്ത്യക്കാരൻ...

കുവൈത്തിൽ സബ്സിഡി ഡീസൽ അനധികൃതമായി സംഭരിച്ച് വിൽപ്പന; കുവൈത്ത് പൗരന് മൂന്ന് വർഷം തടവ്, ഇന്ത്യക്കാരൻ ഉൾപ്പെടെ നാലുപേർക്ക് ഒരു വർഷം വീതം

spot_img

കുവൈത്ത് സിറ്റി, നവംബർ 18: കുവൈത്തിൽ സർക്കാർ സബ്സിഡിയുള്ള ഡീസൽ അനധികൃതമായി സംഭരിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത കേസിൽ കുവൈത്ത് പൗരന് മൂന്ന് വർഷം തടവും 10,000 കുവൈത്ത് ദിനാർ പിഴയും ക്രിമിനൽ കോടതി വിധിച്ചു. കൃഷിയിടം കേന്ദ്രീകരിച്ച് ഡീസൽ സംഭരണവും അനധികൃത വ്യാപാരവും നടത്തിയ കേസിലാണ് നടപടി.ഇതേ കേസിൽ ഒരു ഇന്ത്യക്കാരൻ, ഒരു പാകിസ്ഥാനി, പൗരത്വമില്ലാത്ത ബിദൂൻ വിഭാഗത്തിൽപ്പെട്ട രണ്ടുപേർ എന്നിവർക്ക് ഓരോ വർഷം വീതം തടവും 300 ദിനാർ വീതം പിഴയും കോടതി വിധിച്ചു.

സർക്കാർ സബ്സിഡിയുള്ള ഡീസൽ അനധികൃതമായി സംഭരിച്ച് വിൽപ്പന നടത്തുന്നുവെന്ന വിവരത്തെത്തുടർന്ന് ജഹ്റ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.അതേസമയം, കസ്റ്റംസ് രേഖകളിൽ കൃത്രിമം നടത്തിയെന്ന ആരോപണം നേരിട്ട കസ്റ്റംസ് ഇൻസ്പെക്ടറെയും മറ്റ് ചില പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി.

കൃഷിയിടത്തിൽ കണ്ടെത്തിയ പരിസ്ഥിതി നിയമലംഘനങ്ങൾ പരിസ്ഥിതി പബ്ലിക് അതോറിറ്റി നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ പരിഹരിക്കണമെന്നും കുവൈത്ത് പൗരനോട് കോടതി ഉത്തരവിട്ടു. നിർദേശം പാലിച്ചില്ലെങ്കിൽ അധികൃതർ നേരിട്ട് നടപടികൾ സ്വീകരിക്കുകയും അതിനുള്ള ചെലവ് പ്രതിയിൽനിന്ന് ഈടാക്കുകയും ചെയ്യും.സർക്കാർ സബ്സിഡിയുള്ള ഇന്ധനത്തിന്റെ ദുരുപയോഗവും അനധികൃത വ്യാപാരവും തടയുന്നതിനുള്ള നിയമനടപടികളുടെ ഭാഗമായാണ് കോടതി വിധി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!