HomeCommunity​ട്രാസ്ക് 'മഹോത്സവം 2026' നവംബർ 20-ന് അഹ്മദിയിൽ​

​ട്രാസ്ക് ‘മഹോത്സവം 2026’ നവംബർ 20-ന് അഹ്മദിയിൽ​

spot_img

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (TRASSK) വാർഷികാഘോഷമായ ‘മഹോത്സവം 2026’ നവംബർ 20 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അഹ്മദി FAIPS ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ അരങ്ങേറും.​വർണ്ണശബളമായ ഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന ആഘോഷപരിപാടികളിൽ DK ഡാൻസ് ടീം അവതരിപ്പിക്കുന്ന സ്വാഗത നൃത്തം അരങ്ങേറും.

തുടർന്ന് നാട്ടിൽ നിന്നും എത്തുന്ന പ്രമുഖ പിന്നണിഗായകരായ അരവിന്ദ് ദിലീപ്, ശ്വേത അശോക്, കീർത്തന, സുധീഷ് ശശികുമാർ, ഷഹീൻഷാ എന്നിവർ നയിക്കുന്ന സംഗീതവിരുന്ന് നടക്കും. കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെ ശ്രദ്ധേയരായ ഓർക്കസ്ട്ര ടീമിന്റെ അകമ്പടിയോടെയുള്ള നോൺസ്റ്റോപ്പ് ലൈവ് എന്റർടൈൻമെന്റ് ഷോ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.​

പരിപാടിയുടെ വിശദാംശങ്ങൾ അറിയിക്കുന്നതിനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ട്രാസ്ക് പ്രസിഡന്റ് രജീഷ് ചിന്നൻ, ജനറൽ സെക്രട്ടറി സുജീഷ് പി. സുരേന്ദ്രൻ, ട്രഷറർ മനോജ്‌ കുരുംബയിൽ, വൈസ് പ്രസിഡന്റും, പ്രോഗ്രാം കൺവീനറുമായ ജോയ് ചിറ്റിലപ്പിള്ളി, മീഡിയ കൺവീനർ ജിൽ ചിന്നൻ, വനിതാവേദി ജനറൽ കൺവീനർ വിജിത രതീഷ്, സോഷ്യൽ വെൽഫെയർ കൺവീനർ സുധീർ കല്ലായിൽ, ആർട്സ് കൺവീനർ രമേഷ് കെ. നായർ, സ്പോർട്സ് കൺവീനർ മുകേഷ് ഗോപാലൻ, വനിതാവേദി സെക്രട്ടറി സുബൈദ ഷാജഹാൻ, ജോയിന്റ് കൺവീനർ ക്രിസ്റ്റൽ മഞ്ഞളി, കളിക്കളം കൺവീനർ സാന്ദ്ര സിജോയ് എന്നിവർ പങ്കെടുത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!