HomeGULFകുവൈറ്റ് കൊടും തണുപ്പിലേക്ക് ; നവംബർ 24 മുതൽ 'അൽ-സുബാന' നക്ഷത്രകാലം ആരംഭിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക്...

കുവൈറ്റ് കൊടും തണുപ്പിലേക്ക് ; നവംബർ 24 മുതൽ ‘അൽ-സുബാന’ നക്ഷത്രകാലം ആരംഭിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ

spot_img

കുവൈറ്റ് സിറ്റി: രാജ്യത്ത് ശൈത്യകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് നവംബർ 24 ചൊവ്വാഴ്ച മുതൽ ‘അൽ-സുബാന’ നക്ഷത്രകാലം ആരംഭിക്കുമെന്ന് അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. അൽ-വസാം സീസണിന്റെയും ശരത്കാലത്തിന്റെയും അവസാന ഘട്ടവും, ശൈത്യകാലത്തിന്റെ ആദ്യ ഘട്ടവുമാണ് ഇത്. ഡിസംബർ 6 വരെ 13 ദിവസമാണ് ഈ കാലയളവ് നീണ്ടുനിൽക്കുക.

അൽ-സുബാന നക്ഷത്രകാലത്തിന്റെ തുടക്കത്തോടെ രാജ്യത്ത് ശൈത്യകാല കാലാവസ്ഥ ആരംഭിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. വടക്കുനിന്നുള്ള തണുത്ത കാറ്റ് വീശാൻ തുടങ്ങുന്നതിനാൽ രാത്രികളിൽ തണുപ്പ് വർദ്ധിക്കുകയും പകൽ സമയങ്ങളിൽ മിതമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും. ശൈത്യകാല അയനാന്തത്തിന്റെ തുടക്കം കൂടിയാണിത്.അൽ-സുബാനയ്ക്ക് ശേഷം ‘അൽ-മുറബ്ബാനിയ’ സീസണിന്റെ ആദ്യ ഘട്ടമായ ‘അൽ-ഇക്ലീൽ’ നക്ഷത്രകാലം ആരംഭിക്കും.

ഈ കാലയളവിൽ തണുപ്പിൽ നിന്ന് രക്ഷനേടാൻ കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ എടുത്തുപറഞ്ഞു. അൽ-സുബാനയുടെ തുടക്കത്തിൽ പകൽ സമയം 10 മണിക്കൂറിലധികവും രാത്രി സമയം 13 മണിക്കൂറിലധികവും ദൈർഘ്യമുള്ളതായിരിക്കും. വടക്കുനിന്നുള്ള ശക്തവും തണുപ്പേറിയതുമായ കാറ്റാണ് ഈ കാലയളവിന്റെ പ്രധാന സവിശേഷതയെന്ന് പഴയകാല അറബികൾ വിശേഷിപ്പിച്ചിരുന്നതായും സയന്റിഫിക് സെന്റർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!