HomeGULFഫർവാനിയയിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 214 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു, 53 നിയമലംഘനങ്ങൾ കണ്ടെത്തി

ഫർവാനിയയിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 214 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു, 53 നിയമലംഘനങ്ങൾ കണ്ടെത്തി

spot_img

കുവൈത്ത് സിറ്റി, നവംബർ 20: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ 214 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ അധികൃതർ നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് 53 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെയും മറ്റ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. ഫർവാനിയ ഗവർണറേറ്റിലെ 45 ഭക്ഷ്യസ്ഥാപനങ്ങളിലാണ് പരിശോധനാസംഘം എത്തിയത്.പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുമായി ബന്ധപ്പെട്ട 53 നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കി. കൂടാതെ ഒരു രേഖാമൂലമുള്ള ഉറപ്പും ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ഔദ്യോഗിക റിപ്പോർട്ടുകളും തയ്യാറാക്കി. ഈ നടപടികളുടെ ഭാഗമായാണ് ആകെ 214 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചത്.

ഭക്ഷ്യസ്ഥാപനങ്ങൾ നിയമങ്ങളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധനകൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണത്തിനും സുരക്ഷിതമായ ഭക്ഷണവിതരണം ഉറപ്പാക്കുന്നതിനുമായി രാജ്യത്തെ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധനകൾ തുടരുമെന്നും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!