HomeCommunityകേരളപ്പിറവിയും വയലാർ അനുസ്മരണവും സംഘടിപ്പിച്ച് കേരള അസോസിയേഷൻ കുവൈറ്റ്; ശ്രദ്ധേയമായി കാവ്യസദസ്സ്

കേരളപ്പിറവിയും വയലാർ അനുസ്മരണവും സംഘടിപ്പിച്ച് കേരള അസോസിയേഷൻ കുവൈറ്റ്; ശ്രദ്ധേയമായി കാവ്യസദസ്സ്

spot_img

കുവൈറ്റ്സിറ്റി:കേരളപ്പിറവി ദിനാഘോഷവും വയലാർ അനുസ്മരണവും സമുചിതമായി ആചരിച്ച് കേരള അസോസിയേഷൻ കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റി. ചടങ്ങിന് സാൽമിയ മേഖല കമ്മിറ്റി കൺവീനർ ബിനുകുമാർ അധ്യക്ഷത വഹിച്ചു.

അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, കേന്ദ്ര കമ്മിറ്റി അംഗം ഉണ്ണിമായ ഉണ്ണികൃഷ്‌ണൻ കാവ്യസദസ്സ് മോഡറേറ്റ് ചെയ്തു. മലയാള കവിതകളിലെ കേരളത്തെ കുറിച്ച് പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ജ്യോതിദാസ് തൊടുപുഴ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ഷംനാദ് എസ്. തോട്ടത്തിൽ, ജനറൽ കോർഡിനേറ്റർ മണിക്കുട്ടൻ എടക്കാട്ട്, ട്രെഷറർ അനിൽ കെ.ജി. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് നടന്ന കാവ്യസദസ്സിൽ കുവൈറ്റിലെ പ്രമുഖ കവി ഉത്തമൻ വളത്തുകാട് തന്റെ ‘പ്ലാത്തം’, ‘അൽദൂര’ എന്നീ കവിതകളും, കവയിത്രി മിത്തു ചെറിയാൻ ‘അർത്ഥങ്ങൾ’ എന്ന കവിതയും അവതരിപ്പിക്കുകയും അവയുടെ രചനാപശ്ചാത്തലം പങ്കുവെക്കുകയും ചെയ്തു. ചടങ്ങിന്റെ ഭാഗമായി അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. എക്സിക്യൂട്ടീവ് അംഗം ഷാജി രഘുവരൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. എം രാജീവൻ, അമൃത് സെൻ , മഞ്ജു മോഹനൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!