HomeCommunityഇൻഫോക് അമീരി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു

ഇൻഫോക് അമീരി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു

spot_img

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) അമീരി റീജിയണിന്റെ പുരുഷ ടീമായ അമീരി വാരിയേഴ്സിന്റെയും വനിതാ ടീമായ അമീരി പിങ്ക് പാന്തേഴ്സിന്‍റെയും ജേഴ്സി പ്രകാശനം ഒക്ടോബർ 31ന് സാൽമിയ ഗാർഡനിൽ നടന്നു.

ഇൻഫോക് അമീരി റീജിയൻ കൺവീനർ ശരത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നിഷ കുര്യൻ സ്വാഗതമാശംസിച്ചു. ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ, ട്രഷറർ മുഹമ്മദ് ഷാ എന്നിവരുടെ സാന്നിധ്യത്തിൽ ജേഴ്സി സ്പോൺസറായ ലിവ്പ്യൂർ വാട്ടർ പ്യൂരിഫയർ മാനേജർ ക്ലിന്റൺ മെനെസെസ് പുരുഷ ടീമിന്റെ പ്രതിനിധികളായ അനൂപ് മണികണ്ഠൻ, സജിലാൽ ശശിധരൻ, വനിതാ ടീം ക്യാപ്റ്റൻ ആമ്പിളി എബ്രഹാം എന്നിവർക്ക് കൈമാറി പ്രകാശനം നിർവഹിച്ചു.

ഇൻഫോക് കോർ കമ്മിറ്റി അംഗം അനീഷ് പൗലോസ്, സ്പോർട്സ് കമ്മിറ്റി കൺവീനർ സതീഷ് കരുണാകരൻ, സ്പോർട്സ് കോർഡിനേറ്റർ ഡെന്നിസ് സാജൻ, റീജിയണൽ സ്പോർട്സ് കമ്മിറ്റി അംഗം ജെയ്സൺ മാത്യു, റീജിയണൽ ട്രഷറർ സിനി ഐസക്, ജോ. കൺവീനർ ജോളി എബ്രഹാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. റീജിയണൽ ഭാരവാഹികളായ വൈശാഖി വിശ്വനാഥ്, പാർവതി രാധാകൃഷ്ണൻ, മെറീന പൗലോസ് എന്നിവരും ടീം അംഗങ്ങളും ചടങ്ങുകൾ ഏകോപിപ്പിച്ചു.

ചടങ്ങ് ഇരു ടീമുകളിലെയും അംഗങ്ങൾക്ക് പുതിയ ആവേശവും ആത്മവിശ്വാസവും പകർന്നു. കായികരംഗത്ത് ഐക്യത്തോടെയും ടീം സ്പിരിറ്റോടെയും മുന്നേറുന്നതിനുള്ള പ്രചോദനമായി ജേഴ്സി പ്രകാശന ചടങ്ങ് മാറി. വരാനിരിക്കുന്ന ഇൻഫോക് ക്രിക്കറ്റ് കാർണിവലിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന്റെ അഭിമാനമുയർത്താനുള്ള തയ്യാറെടുപ്പിലാണ് അമീരി വാരിയേഴ്സും അമീരി പിങ്ക് പാന്തേഴ്സും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!