HomeGULFകുവൈത്തിൽ അപകടകരമായി വാഹനമോടിച്ച യുവാവ് അറസ്റ്റിൽ; കാർ പിടിച്ചെടുത്ത് തകർത്തു

കുവൈത്തിൽ അപകടകരമായി വാഹനമോടിച്ച യുവാവ് അറസ്റ്റിൽ; കാർ പിടിച്ചെടുത്ത് തകർത്തു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ഖുറൈൻ പ്രദേശത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവറെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വാഹനം പിടിച്ചെടുത്ത് തകർക്കുകയും ചെയ്തു.റോഡിൽ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ അധികൃതർക്ക് ലഭിച്ചതിനെ തുടർന്നാണ് നടപടി. വീഡിയോ പരിശോധിച്ച ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ സുരക്ഷാ നിരീക്ഷണ വിഭാഗം ഉടൻ അന്വേഷണം ആരംഭിച്ചു.

തുടർന്ന് വാഹനവും ഡ്രൈവറെയും തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസെടുത്ത ശേഷം ഡ്രൈവറെ സെൻട്രൽ ജയിലിലേക്ക് മാറ്റി.കുവൈത്ത് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 33 ബിസ് പ്രകാരം വാഹനം പിടിച്ചെടുക്കുകയും തകർക്കുന്നതിനായി അയയ്ക്കുകയും ചെയ്തു.അപകടകരമായ ഡ്രൈവിങ്ങും റോഡിലെ അഭ്യാസപ്രകടനങ്ങളും തടയുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി എല്ലാ വാഹനയാത്രക്കാരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!