കുവൈറ്റ് : പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക് -3 സംഘടിപ്പിക്കുന്നു. 2026 നവംബർ 5 വ്യാഴാഴ്ച വൈകീട്ട് 6:30 മുതൽ അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രശസ്ത കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കിയുടെ നേതൃത്വതിലാണ് പരിപാടി. പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ *കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശം സൗജന്യമായി തേടുവാൻ* താല്പര്യമുള്ളവർ60671045, 99795063, 99610978 എന്നീ നമ്പറുകളിൾ വിളിച്ചോ https://tinyurl.com/mvbtdsjv എന്ന ഗൂഗിൾ ഫോം വഴിയോ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.



