HomeInternationalഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി

ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി

spot_img

ജീവിതച്ചെലവ് കുതിച്ചുയരുന്നതിനെതിരെ ഇറ്റലിയിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. മിലാൻ, ബൊലോഞ്ഞ തുടങ്ങിയ ഇറ്റാലിയൻ നഗരങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. സംഘർഷം നിയന്ത്രിക്കാൻ മിലാനിൽ കണ്ണീർവാതകവും ബൊലോഞ്ഞയിൽ ജലപീരങ്കിയും പ്രയോഗിച്ചെന്ന് റിപ്പോർട്ടുകൾ. സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി പേരെ പോലീസ് അറസ്റ്റ് നടന്നതായും റിപ്പോർട്ടുകളുണ്ട്. അക്രമത്തെ പ്രധാനമന്ത്രി ജോർജിയ മെലോണി ശക്തമായി അപലപിച്ചു.

ശനിയാഴ്ചയാണ് മിലാനിലെ പ്രശസ്തമായ ഗോത്തിക് കത്തീഡ്രലിന് മുന്നിലുള്ള പിയാസ ഡുവോമോയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലുകളും മറ്റ് വസ്തുക്കളും എറിഞ്ഞതോടെ സ്ഥിതിഗതികൾ വഷളായെന്ന് റിപ്പോർട്ടുകൾ. ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധങ്ങളോട് സമാനമായി ഇറ്റലിയിലും മുഖംമൂടി ധരിച്ച പ്രതിഷേധക്കാരാണ് മുന്നിൽ. പ്രതിഷേധക്കാരെ ഗല്ലേറിയ വിറ്റോറിയോ ഇമ്മാനുവേൽ രണ്ടാമൻ എന്ന ആഡംബര ഷോപ്പിങ് കേന്ദ്രത്തിൽനിന്ന് ഒഴിപ്പിക്കാൻ കലാപവിരുദ്ധ പൊലീസ് ഏറെ പാടുപെട്ടെന്ന് റിപ്പോർട്ടുകൾ.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!