HomeGULFകുവൈത്തിൽ എമർജൻസി പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ; സുരക്ഷാ നടപടികൾ ഇനി ശബ്ദവും ദൃശ്യവും സഹിതം...

കുവൈത്തിൽ എമർജൻസി പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ; സുരക്ഷാ നടപടികൾ ഇനി ശബ്ദവും ദൃശ്യവും സഹിതം റെക്കോർഡ് ചെയ്യും

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ എമർജൻസി പോലീസ് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥർക്കും യൂണിഫോമിൽ ഘടിപ്പിക്കാവുന്ന ബോഡി ക്യാമറകൾ നൽകാൻ തീരുമാനം. പോലീസ് നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.എമർജൻസി പോലീസ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹംലാൻ ഹദീരി അൽ ഹംലാൻ ആണ് ഇക്കാര്യം അറിയിച്ചത്. അൽ അൻബ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്.

പോലീസ് ഉദ്യോഗസ്ഥരുടെ നെഞ്ചിൽ ഘടിപ്പിക്കുന്ന ക്യാമറകളിലൂടെ പരിശോധനകൾ, സുരക്ഷാ നടപടികൾ, പൊതുജനങ്ങളുമായുള്ള ഇടപെടലുകൾ എന്നിവ ശബ്ദവും ദൃശ്യവും സഹിതം റെക്കോർഡ് ചെയ്യാനാകും. പരാതികളോ തർക്കങ്ങളോ ഉണ്ടാകുമ്പോൾ സംഭവങ്ങളുടെ യഥാർത്ഥ വിവരങ്ങൾ പരിശോധിക്കാനും ഉത്തരവാദിത്തം നിർണയിക്കാനും ഈ ദൃശ്യങ്ങൾ സഹായിക്കും. പദ്ധതി ഉടൻ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ എമർജൻസി പോലീസ് പട്രോളിങ് വാഹനങ്ങളുടെ അകത്തും പുറത്തും ആധുനിക ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, പിടികിട്ടാപ്പുള്ളികളെയും നിയമലംഘകരെയും തിരിച്ചറിയാൻ സഹായിക്കുന്ന ‘റാസിദ്’ സുരക്ഷാ വിവര സംവിധാനവും എല്ലാ പട്രോളിങ് വാഹനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.പോലീസ് പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്. പേപ്പർ രേഖകളുടെ ഉപയോഗം ഒഴിവാക്കി കൺട്രോൾ റൂം, പട്രോളിങ് വാഹനങ്ങൾ, പരാതികൾ സ്വീകരിക്കുന്ന സംവിധാനം എന്നിവയെ തത്സമയം ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കും. ഇതിലൂടെ അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ വേഗത്തിൽ പ്രതികരിക്കാനാകും.

ഓരോ ഗവർണറേറ്റിലെയും ഗതാഗതത്തിരക്കും സുരക്ഷാ ആവശ്യങ്ങളും പരിഗണിച്ചാണ് പട്രോളിങ് വാഹനങ്ങൾ വിന്യസിക്കുന്നത്. കൂടുതൽ പരാതികൾ ലഭിക്കുന്ന സ്ഥലങ്ങളും സമയങ്ങളും കണ്ടെത്താൻ വിവര വിശകലന സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.പുതിയ സാങ്കേതിക സംവിധാനങ്ങൾക്കൊപ്പം പ്രതിസന്ധി ഘട്ടങ്ങൾ കൈകാര്യം ചെയ്യൽ, പൊതുജനങ്ങളുമായുള്ള ഇടപെടൽ, ആയുധ പരിശീലനം, പ്രഥമശുശ്രൂഷ തുടങ്ങിയ മേഖലകളിൽ പോലീസ് ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക പരിശീലനവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!