HomeGULFകുവൈത്തിൽ നവംബർ 11 മുതൽ തണുപ്പ് ശക്തമാകും; രാത്രിയിൽ തണുപ്പും പകൽ സുഖകരമായ കാലാവസ്ഥയും

കുവൈത്തിൽ നവംബർ 11 മുതൽ തണുപ്പ് ശക്തമാകും; രാത്രിയിൽ തണുപ്പും പകൽ സുഖകരമായ കാലാവസ്ഥയും

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലത്തിന്റെ വരവ് അറിയിച്ച് നവംബർ 11 മുതൽ രാത്രികാല താപനിലയിൽ ക്രമേണ കുറവുണ്ടാകുമെന്ന് അൽ ഉജൈരി ശാസ്ത്ര കേന്ദ്രം അറിയിച്ചു. പരമ്പരാഗത കാലാവസ്ഥാ കലണ്ടറിലെ ‘അൽ ഗഫർ’ എന്നറിയപ്പെടുന്ന കാലഘട്ടം നവംബർ 11 ബുധനാഴ്ച ആരംഭിക്കും.13 ദിവസം നീണ്ടുനിൽക്കുന്ന അൽ ഗഫർ കാലഘട്ടം ‘വസ്മ്’ സീസണിന്റെ രണ്ടാം പകുതിയുടെ തുടക്കമാണ്. ഈ സമയത്ത് രാത്രിയിൽ തണുപ്പ് വർധിക്കുമെങ്കിലും പകൽ പൊതുവെ മിതമായ താപനിലയും സുഖകരമായ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കേന്ദ്രം വ്യക്തമാക്കി.

ശരത്കാലത്തിലെ ഏഴാമത്തെ ഘട്ടമായ അൽ ഗഫർ ആരംഭിക്കുന്നതോടെ പകലിന്റെ ദൈർഘ്യം കുറയുകയും രാത്രിയുടെ ദൈർഘ്യം വർധിക്കുകയും ചെയ്യും. രാത്രിയുടെ ദൈർഘ്യം 13 മണിക്കൂറിലധികമാകുമെന്നും വർഷത്തിൽ അസർ നമസ്കാരത്തിനുള്ള ബാങ്ക് വിളി ഏറ്റവും നേരത്തെയാകുന്ന കാലയളവാണിതെന്നും അധികൃതർ അറിയിച്ചു.

പകൽ സമയത്ത് കാറ്റിന്റെ ശക്തി വർധിക്കാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. രാവിലെയുള്ള സമയങ്ങളിൽ കടൽവെള്ളത്തിന്റെ താപനിലയും കുറയും. മുൻ ദിവസങ്ങളെ അപേക്ഷിച്ച് രാത്രിയിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നതോടെ കുവൈത്തിൽ ശൈത്യകാലത്തിന്റെ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകും.

കാർഷിക കലണ്ടർ അനുസരിച്ച് ശൈത്യകാല ധാന്യവിളകൾ കൃഷി ചെയ്യുന്നതിനും ഈന്തപ്പനകൾക്ക് വളം നൽകുന്നതിനും അവയുടെ ചുറ്റുമുള്ള മണ്ണ് ഇളക്കുന്നതിനും അനുയോജ്യമായ സമയമാണിതെന്നും അൽ ഉജൈരി ശാസ്ത്ര കേന്ദ്രം അറിയിച്ചു.അതേസമയം, വരും ദിവസങ്ങളിൽ താപനില ക്രമേണ കുറയുന്നതോടെ കുവൈത്തിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!