HomeGULFകുവൈത്തിൽ പലചരക്ക് കടകളുടെ മറവിൽ ലോട്ടറി ചൂതാട്ടം; 13 ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ

കുവൈത്തിൽ പലചരക്ക് കടകളുടെ മറവിൽ ലോട്ടറി ചൂതാട്ടം; 13 ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ

spot_img

കുവൈത്ത് സിറ്റി: ഫർവാനിയയിൽ പലചരക്ക് കടകളുടെ മറവിൽ അനധികൃത ലോട്ടറി ചൂതാട്ടം നടത്തിയ 13 ഏഷ്യൻ പ്രവാസികളെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ചൂതാട്ട സംഘത്തിന്റെ നടത്തിപ്പുകാരനും പിടിയിലായവരിൽ ഉൾപ്പെടുന്നു.ഫർവാനിയയിലെ ഒരു വാണിജ്യ സമുച്ചയത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന രണ്ട് പലചരക്ക് കടകൾ കേന്ദ്രീകരിച്ചാണ് സംഘം ലോട്ടറി മാതൃകയിലുള്ള ചൂതാട്ടം നടത്തിയിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലും നിരീക്ഷണത്തിലുമാണ് അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നവരെയും സംഘത്തിന്റെ നടത്തിപ്പുകാരനെയും പിടികൂടുകയായിരുന്നു. പരിശോധനയ്ക്കിടെ ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, രേഖകൾ, പണം എന്നിവ പിടിച്ചെടുത്തു. കൂടാതെ, വിൽപ്പനയ്ക്കായി ഒളിപ്പിച്ചുവച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നമായ തൻബാക്കും അധികൃതർ കണ്ടെടുത്തു.

അറസ്റ്റിലായ 13 പേരെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.രാജ്യത്ത് അനധികൃത ചൂതാട്ടവും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുമെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!