HomeGULFവീട്ടുജോലിക്കാരിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി; കുവൈത്തിൽ സൗദി വനിതയ്ക്ക് 10 വർഷം തടവ്

വീട്ടുജോലിക്കാരിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി; കുവൈത്തിൽ സൗദി വനിതയ്ക്ക് 10 വർഷം തടവ്

spot_img

കുവൈത്ത്സിറ്റി: വീട്ടുജോലിക്കാരിയെ ക്രൂരമായി മർദിക്കുകയും ശരീരത്തിൽ ക്ലോറിൻ ഒഴിക്കുകയും ചെയ്തതിനെ തുടർന്ന് യുവതി മരിച്ച കേസിൽ സൗദി വനിതയ്ക്ക് കുവൈത്ത് അപ്പീൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. സബാഹ് അൽ നാസർ പ്രദേശത്താണ് സംഭവം നടന്നത്.

വീട്ടുജോലിക്കാരിയെ പ്രതി വടികൊണ്ട് ക്രൂരമായി മർദിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുന്ന ക്ലോറിൻ ഒഴിക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ യുവതിക്ക് ചികിത്സ നൽകാതെ മൂന്ന് ദിവസം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പരിക്കുകൾ മൂലം വീട്ടുജോലിക്കാരി മരണപ്പെട്ടു.

വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി ആക്രമണം നടത്തിയതെന്നും ചികിത്സ ലഭ്യമാക്കാതെ ഉപേക്ഷിച്ചതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മർദനത്തെ തുടർന്നുണ്ടായ പരിക്കുകളാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.കേസിൽ നേരത്തെ പ്രതിക്ക് 15 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമെന്ന കുറ്റം, മർദനത്തെ തുടർന്ന് മരണം സംഭവിച്ച കേസായി അപ്പീൽ കോടതി പുനർനിർണയിക്കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ വിധിച്ച 15 വർഷത്തെ തടവുശിക്ഷ 10 വർഷമായി കുറച്ചത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!