HomeGULFകുവൈറ്റിൽ കാലാവസ്ഥയിൽ മാറ്റം വരുന്നു; ഇന്ന് മുതൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത,...

കുവൈറ്റിൽ കാലാവസ്ഥയിൽ മാറ്റം വരുന്നു; ഇന്ന് മുതൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത, താപനില 13 ഡിഗ്രിയിലേക്ക്

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നാളെ മുതൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. പകൽ സമയത്ത് മിതമായതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കുമെന്നും, രാത്രിയോടെ ഇത് തണുത്തതും പൂർണ്ണമായും മേഘാവൃതവുമായ അന്തരീക്ഷത്തിലേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ചില സമയങ്ങളിൽ ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.നാളെ പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും, മണിക്കൂറിൽ 12 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പകൽ സമയത്തെ ഉയർന്ന താപനില 22 നും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കടൽ സാധാരണ നിലയിലായിരിക്കുമെങ്കിലും ചില സമയങ്ങളിൽ തിരമാലകൾ 2 മുതൽ 6 അടി വരെ ഉയരാൻ സാധ്യതയുണ്ട്.രാത്രികാലങ്ങളിൽ കാലാവസ്ഥ കൂടുതൽ തണുത്തതും മേഘാവൃതവുമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മാറിവരുന്ന കാറ്റ് തീരപ്രദേശങ്ങളിൽ ചിലപ്പോൾ കൂടുതൽ ശക്തമാകും. രാത്രിയിലെ കുറഞ്ഞ താപനില 13 നും 15 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!