HomeGULFകുവൈറ്റിൽ ഭക്ഷ്യസുരക്ഷാ പരിശോധന: ആറ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി; 126 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

കുവൈറ്റിൽ ഭക്ഷ്യസുരക്ഷാ പരിശോധന: ആറ് സ്ഥാപനങ്ങൾ അടച്ചുപൂട്ടി; 126 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് മുബാറക് അൽ കബീർ ഗവർണറേറ്റിൽ ആറ് ഭക്ഷ്യസ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. പരിശോധനയിൽ പിടിച്ചെടുത്ത ഉറവിടം വ്യക്തമല്ലാത്തതും മായം കലർന്നതുമായ 126 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു.പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ മുബാറക് അൽ കബീർ ഗവർണറേറ്റ് പരിശോധനാ വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

സ്ഥാപനങ്ങളിൽ പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ആവശ്യമായ ആരോഗ്യസുരക്ഷാ സംവിധാനങ്ങളില്ലാതെ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുക, ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ ഭക്ഷ്യസ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുക, മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്കായി സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടികൾ സ്വീകരിക്കുകയും ഔദ്യോഗിക റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തു.ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനുമായി രാജ്യത്തെ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!