HomeGULFകുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുകൾക്ക് പകരം സ്മാർട്ട് ബാർകോഡ് സംവിധാനം വരുന്നു

കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുകൾക്ക് പകരം സ്മാർട്ട് ബാർകോഡ് സംവിധാനം വരുന്നു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ കടകൾ, കഫേകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളുടെ ലൈസൻസുകൾ പ്രദർശിപ്പിക്കുന്നതിന് പകരം ഏകീകൃത സ്മാർട്ട് ബാർകോഡ് സംവിധാനം നടപ്പാക്കാനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം.സ്മാർട്ട് ലൈസൻസിൽ ഉൾപ്പെടുത്തിയിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ പരിശോധനാ ഉദ്യോഗസ്ഥർക്ക് സ്ഥാപനത്തിന്റെ ലൈസൻസ് വിവരങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പരിശോധിക്കാനാകും.

വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനും പരിശോധനാ നടപടികൾ വേഗത്തിലാക്കുന്നതിനുമാണ് പുതിയ സംവിധാനമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി മർവ അൽ ജുഐദാൻ വ്യക്തമാക്കി.2025ൽ ആരംഭിച്ച സ്മാർട്ട് ലൈസൻസ് പദ്ധതിയിൽ വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, അഗ്നിശമന സേന, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ഭക്ഷ്യ സുരക്ഷാ അതോറിറ്റി, ഇൻഫർമേഷൻ മന്ത്രാലയം ഉൾപ്പെടെ ഒമ്പത് സർക്കാർ വകുപ്പുകൾ പങ്കാളികളാണ്.

ലൈസൻസ് പരിശോധനയ്ക്ക് ബാർകോഡ് സംവിധാനം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് പുതിയ സർക്കുലർ പുറത്തിറക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.അതേസമയം, ജീവനക്കാരുടെ ജോലി സമയം, വിശ്രമ സമയം, ആഴ്ചയിലെ അവധി, ഔദ്യോഗിക അവധി ദിനങ്ങൾ, അച്ചടക്ക ചട്ടങ്ങൾ എന്നിവ നിലവിലെ തൊഴിൽ നിയമപ്രകാരം സ്ഥാപനങ്ങളിൽ വ്യക്തമായി കാണുന്ന തരത്തിൽ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.

ഭാവിയിൽ ഇത്തരം വിവരങ്ങളും ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിനായി തൊഴിൽ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാനും അതോറിറ്റി ശ്രമിക്കുന്നുണ്ട്.സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കടലാസ് രേഖകളുടെ ഉപയോഗം കുറയ്ക്കുന്നതിനും വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് പുതിയ നടപടി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!