HomeGULFകുവൈത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ 96 ശതമാനത്തിലധികം വിജയനിരക്ക്

കുവൈത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ 96 ശതമാനത്തിലധികം വിജയനിരക്ക്

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ വൃക്കരോഗ ചികിത്സാ സേവനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഡയാലിസിസ് എന്നിവ ഉൾപ്പെടുന്ന സമഗ്ര ചികിത്സാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനാണ് മന്ത്രാലയം മുൻഗണന നൽകുന്നത്.

വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക ശാസ്ത്ര പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും പ്രാധാന്യം നൽകണമെന്നും രോഗം ഗുരുതരമാകുന്നതും അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതും തടയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ വൃക്ക മാറ്റിവയ്ക്കൽ പദ്ധതിയുടെ ഭാഗമായി 2024ൽ 149 ശസ്ത്രക്രിയകളും 2025ൽ 129 ശസ്ത്രക്രിയകളും നടത്തി. 2026 നവംബർ വരെ 126 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് നടത്തിയത്. ഇതിൽ ആറ് ശസ്ത്രക്രിയകൾ കുട്ടികളിലായിരുന്നു. 2024ൽ നടത്തിയ ശസ്ത്രക്രിയകളുടെ വിജയനിരക്ക് 96 ശതമാനത്തിലധികമായിരുന്നു. അനുയോജ്യരായ വൃക്കദാതാക്കളെ കണ്ടെത്തുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതിനായി കുടുംബങ്ങൾ തമ്മിലുള്ള വൃക്കദാന കൈമാറ്റ പദ്ധതിക്കും തുടക്കമിട്ടതായി മന്ത്രി അറിയിച്ചു.

നിലവിൽ കുവൈത്തിൽ ഏകദേശം 2,600 രോഗികൾ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയരാകുന്നുണ്ട്. അഹ്മദി ആരോഗ്യ മേഖലയിലെ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ഡയാലിസിസ് സെന്ററിൽ 83 ഡയാലിസിസ് യൂണിറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഹീമോഡയാലിസിസ്, പെരിറ്റോണിയൽ ഡയാലിസിസ് എന്നിവയിലൂടെ 600 രോഗികൾക്ക് ചികിത്സ നൽകാനുള്ള ശേഷി കേന്ദ്രത്തിനുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!