ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി ഡിസംബർ 13-ന് “നിറം 2026” എന്ന പേരിൽ കല(ആർട്ട്) കുവൈറ്റ് മെട്രോ ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനദാനം 2026 ഡിസംബർ 4-നു വെള്ളിയാഴ്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താനിൽ വെച്ച് ഉച്ചക്കു 2:00 ന് ആരംഭിക്കുന്ന പൊതുചടങ്ങിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നിർവഹിക്കും എന്ന് പ്രസിഡണ്ട് മുകേഷ് വി. പി, ജനറൽ സെക്രട്ടറി അനീച ഷൈജിത്, നിറം ജനറൽ കൺവീനർ രാഗേഷ് പി. ഡി, നിറം ചെയർമാൻ ജിയാഷ് അബ്ദുൾകരീം, ട്രെഷറർ കനകരാജൻ എന്നിവർ അറിയിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം – ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സ്ഥാനം – ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ, മൂന്നാം സ്ഥാനം – ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ്, സാൽമിയ. കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ കരസ്ഥമാക്കി.
ചിത്രരചനയിൽ എൽ കെ ജി മുതൽ 12-ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ -ഗ്രൂപ്പ്-എ (എൽകെജി-1): ഒന്നാം സമ്മാനം – ഡേവിഡ് വർഗീസ് ഫിലിപ്പ് (ഒന്നാം ക്ലാസ്, ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ്), രണ്ടാം സമ്മാനം – അദ്വിക അജിഷ്മോഹൻ (ഒന്നാം ക്ലാസ്, യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ), മൂന്നാം സമ്മാനം – റവാൻ ഉസ്മാൻ (ഒന്നാം ക്ലാസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ). ഗ്രൂപ്പ്-ബി(2-4): ഒന്നാം സമ്മാനം – അനിക അജിഷ്മോഹൻ (നാലാം ക്ലാസ്, യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ), രണ്ടാം സമ്മാനം – അൽഫിയ സോബനം (നാലാം ക്ലാസ്, ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ്), മൂന്നാം സമ്മാനം – നിഹാരിക പ്രജേഷ് മേനോൻ (നാലാം ക്ലാസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ ബ്രാഞ്ച്, സാൽമിയ), പി.വി. പൂർവേഷ് മെസ്സിയ (മൂന്നാം ക്ലാസ്, ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ്). ഗ്രൂപ്പ്-സി (5-7): ഒന്നാം സമ്മാനം – എറിൻ എലിസ ജോസഫ് (ഏഴാം ക്ലാസ്, ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി – ഡോൺ ബോസ്കോ, സാൽമിയ). രണ്ടാം സമ്മാനം – അമോഘ് സപാലിഗ (ഏഴാം ക്ലാസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ), അലൻ വുഡ് (ഏഴാം ക്ലാസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ). മൂന്നാം സമ്മാനം – അദ്വിക് പ്രദീപ്കുമാർ (ആറാം ക്ലാസ്, ഐ.ഇ.എസ് – ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ), ധ്യാൻ കൃഷ്ണ (അഞ്ചാം ക്ലാസ്, യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ). ഗ്രൂപ്പ്-ഡി (8-12): ഒന്നാം സമ്മാനം – ഫാത്തിമ സിദ്ദീഖ് (പതിനൊന്നാം ക്ലാസ്, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, അബ്ബാസിയ). രണ്ടാം സമ്മാനം – ലിയ മേരി ജോസഫ് (പതിനൊന്നാം ക്ലാസ്, കാർമൽ സ്കൂൾ). മൂന്നാം സമ്മാനം – നീരജ് രഞ്ജിത്ത് (പത്താം ക്ലാസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ), മെറിൻ ബിജു (പന്ത്രണ്ടാം ക്ലാസ്, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, അബ്ബാസിയ). കളിമൺ ശില്പ നിർമ്മാണം (7-12): ഒന്നാം സമ്മാനം- ജലാലുദ്ദീൻ അക്ബർ (12-ാം ക്ലാസ്, ഐഇഎസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ), രണ്ടാം സമ്മാനം- പാർവണ വി കെ (എട്ടാം ക്ലാസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ), മൂന്നാം സമ്മാനം- ഗവിൻ വില്യം (പത്താം ക്ലാസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ), ജോവാന എലിസബത്ത് (ഒമ്പതാം ക്ലാസ്, ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ) രക്ഷിതാക്കൾക്കും അതിഥികൾക്കും ആയി ഒരുക്കിയ ഓപ്പൺ ക്യാൻവാസ് ചിത്രരചനയിൽ ഒന്നാം സമ്മാനം- സുജയ് പുസാദ്കർ, രണ്ടാം സമ്മാനം- ദിവ്യ എസ്, അനു കുര്യൻ, മൂന്നാം സമ്മാനം- നിഖാത് ഫാത്തിമ, മനുരാജ്.
2000-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 48 പേർക്ക് മെറിറ്റ് പ്രൈസും 133 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്.
റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്. ആർട്ടിസ്റ്റ്മാരായ ശശി കൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, പ്രിയ ഹരിദാസ് എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 136-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.



