കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം നവംബർ 27 വെള്ളിയാഴ്ച ഫർവാനിയ മെഡക്സ് മെഡിക്കൽ കെയറിൽ വച്ച് നടന്നു. മോജി പൊലികയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സുനീഷ് മാത്യു സ്വാഗതം ആശംസിച്ചു.
സംഘടനയുടെ ആറാമത് വാർഷികാഘോഷങ്ങളുടെയും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിക്കുന്ന ‘വിസ്മയ രാവ് 2K27’ എന്ന പരിപാടിയുടെ ഫ്ലയർ പ്രകാശനം യോഗത്തിൽ വച്ച് നിർവഹിച്ചു. അനൂപ് ഒലിക്കൽ, മോജി പൊലിക, സുനീഷ് മാത്യു, നിഷാന്ത്, മിനി ജോൺ, നസീമ എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നടത്തിയത്. പരിപാടിയോടനുബന്ധിച്ച് സംഘടന പുറത്തിറക്കുന്ന പുതിയ സ്പ്രേയുടെ ഉദ്ഘാടനം മോജി പൊലികയിൽ നിന്നും ഗ്രൂപ്പ് അഡ്മിൻ നസീമ ഏറ്റുവാങ്ങി.
തുടർന്ന്, 2027 ജനുവരി 29-ന് ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ആറാമത് വാർഷികാഘോഷ പരിപാടികളുടെ ഒരുക്കങ്ങളെക്കുറിച്ച് എക്സിക്യൂട്ടീവ് അംഗങ്ങളും അഡ്മിൻ പാനലും ഗ്രൂപ്പ് അംഗങ്ങളും വിശദമായ ചർച്ചകൾ നടത്തി. യോഗത്തിന് മിനി ജോൺ നന്ദി രേഖപ്പെടുത്തി.
കുവൈറ്റ് പ്രവാസി മലയാളി അസോസിയേഷൻ ജനറൽ ബോഡി യോഗവും ‘വിസ്മയ രാവ് 2K27’ ഫ്ലയർ പ്രകാശനവും നടന്നു
GULF
COMMUNITY



