കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് (ശനിയാഴ്ച) പകൽ നേരിയ ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
പകൽ ആകാശത്ത് ഇടവിട്ട മേഘങ്ങൾ പ്രത്യക്ഷപ്പെടും. രാത്രിയോടെ മേഘങ്ങൾ വർധിച്ച് ആകാശം ഭാഗികമായോ പൂർണമായോ മേഘാവൃതമാകാൻ സാധ്യതയുണ്ട്.പകൽ മണിക്കൂറിൽ 6 മുതൽ 26 കിലോമീറ്റർ വരെ വേഗതയിലും രാത്രി 6 മുതൽ 22 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശും.
ഇന്നത്തെ പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസുമായിരിക്കും. അന്തരീക്ഷ ഈർപ്പം 32 ശതമാനമായിരിക്കും.വരും ദിവസങ്ങളിലെ പ്രതീക്ഷിക്കുന്ന പരമാവധി താപനില:- ഞായറാഴ്ച – 28 ഡിഗ്രി- തിങ്കളാഴ്ച – 27 ഡിഗ്രി- ചൊവ്വാഴ്ച – 25 ഡിഗ്രി- ബുധനാഴ്ച – 28 ഡിഗ്രിവരും ദിവസങ്ങളിലും പകൽ മിതമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.



