കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളും ലഹരി ഗുളികകളും കൈവശം വെച്ച നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്ന് വിവിധതരം മയക്കുമരുന്നുകളും വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന പണവും പിടിച്ചെടുത്തു.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ:- 2.1 കിലോഗ്രാം ഷാബു (മെതാംഫെറ്റമിൻ)- 50 ഗ്രാം ഹാഷിഷ്- 2 ഗ്രാം ഹെറോയിൻ- ലഹരി രാസവസ്തുക്കളിൽ മുക്കിയ 224 ഷീറ്റുകൾ- ഹാഷിഷ് ഓയിൽ അടങ്ങിയ 120 വേപ്പ് ഉപകരണങ്ങൾ- 3,646 ലഹരി ഗുളികകളും ക്യാപ്സൂളുകളും ഇതിന് പുറമെ മയക്കുമരുന്ന് തൂക്കുന്നതിനുള്ള രണ്ട് ഡിജിറ്റൽ ത്രാസുകളും മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതായി കരുതുന്ന 600 കുവൈത്തി ദിനാറും പിടിച്ചെടുത്തു. അറസ്റ്റിലായവരുടെ ദേശീയത സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.



