HomeGULFകുവൈത്തിൽ ടൈപ്പ് 1 പ്രമേഹബാധിതർ 30,000; ടൈപ്പ് 2 പ്രമേഹബാധിതരുടെ നിരക്ക് 25 ശതമാനം

കുവൈത്തിൽ ടൈപ്പ് 1 പ്രമേഹബാധിതർ 30,000; ടൈപ്പ് 2 പ്രമേഹബാധിതരുടെ നിരക്ക് 25 ശതമാനം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ടൈപ്പ് 1 പ്രമേഹം ബാധിച്ചവരുടെ എണ്ണം 28,000 മുതൽ 30,000 വരെയാണെന്ന് കുവൈത്ത് ഡയബറ്റിസ് സൊസൈറ്റി പ്രസിഡന്റ് കൂടിയായ എൻഡോക്രൈനോളജി, പ്രമേഹരോഗ വിദഗ്ധൻ ഡോ. വലീദ് അൽ ദാഹി അറിയിച്ചു. രാജ്യത്ത് ടൈപ്പ് 2 പ്രമേഹബാധിതരുടെ നിരക്ക് ഏകദേശം 25 ശതമാനമാണെന്നും ഗൾഫ് രാജ്യങ്ങളിലും ആഗോളതലത്തിലും ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.ലോക പ്രമേഹ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി 360 മാളിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രമേഹം കണ്ടെത്തുന്ന ആദ്യഘട്ടത്തിൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. കാഴ്ചശക്തി നഷ്ടപ്പെടൽ, ഹൃദ്രോഗം, വൃക്കരോഗം, നാഡീസംബന്ധമായ തകരാറുകൾ, കാൽ മുറിച്ചുമാറ്റേണ്ടിവരുന്ന അവസ്ഥ തുടങ്ങിയ സങ്കീർണതകൾ ഒഴിവാക്കുന്നതിന് കൃത്യമായ ചികിത്സയും തുടർച്ചയായ പരിശോധനകളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രമേഹ നിയന്ത്രണത്തിനായി അദ്ദേഹം മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ:- മൂന്ന് മാസത്തെ ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന HbA1c ഏഴ് ശതമാനത്തിൽ താഴെ നിലനിർത്തുക.- രക്തസമ്മർദം 130/80ൽ താഴെ നിലനിർത്താൻ ശ്രദ്ധിക്കുക.- ദോഷകരമായ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുക.- വർഷത്തിലൊരിക്കൽ റെറ്റിന പരിശോധന നടത്തുക.- മൂത്രത്തിലെ ആൽബുമിന്റെ അളവ് പതിവായി പരിശോധിക്കുക.- വർഷത്തിലൊരിക്കൽ പാദ പരിശോധന നടത്തുക.

രോഗിയുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച് ചികിത്സാ ലക്ഷ്യങ്ങളിൽ മാറ്റം വരാം.കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ടൈപ്പ് 1 പ്രമേഹം രോഗപ്രതിരോധ സംവിധാനത്തിലെ തകരാറിനെ തുടർന്ന് പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു.ടൈപ്പ് 1 പ്രമേഹബാധിതർക്ക് ജീവിതകാലം മുഴുവൻ ഇൻസുലിൻ ചികിത്സ ആവശ്യമാണ്. കുവൈത്ത് സ്വദേശികളായ രോഗികൾക്ക് ആരോഗ്യ മന്ത്രാലയം രണ്ട് തരത്തിലുള്ള ഇൻസുലിൻ പമ്പുകൾ ലഭ്യമാക്കുന്നുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സെൻസറുകൾ വഴി നിരീക്ഷിച്ച് ആവശ്യാനുസരണം ഇൻസുലിൻ നൽകാനും പഞ്ചസാരയുടെ അളവ് കുറയുമ്പോൾ ഇൻസുലിൻ വിതരണം നിർത്തിവയ്ക്കാനും കഴിയുന്ന സ്മാർട്ട് പമ്പുകളും ഇതിൽ ഉൾപ്പെടുന്നു.കുടുംബത്തിൽ പ്രമേഹ രോഗചരിത്രമുള്ളവർ പതിവായി പരിശോധനകൾ നടത്തണമെന്നും രോഗം നേരത്തേ കണ്ടെത്തി നിയന്ത്രണവിധേയമാക്കണമെന്നും ഡോ. വലീദ് അൽ ദാഹി ഓർമിപ്പിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!