HomeARTICLESമികവുറ്റ ക്യാമറയും കരുത്തുറ്റ ബാറ്ററിയുമായി വിവോ 'എക്‌സ്500 സീരിസി'ൽ മൂന്ന് ഫോണുകൾ

മികവുറ്റ ക്യാമറയും കരുത്തുറ്റ ബാറ്ററിയുമായി വിവോ ‘എക്‌സ്500 സീരിസി’ൽ മൂന്ന് ഫോണുകൾ

spot_img

സ്‌മാർട്ട്‌ഫോൺ വിപണിയിൽ പുതിയ വിപ്ലവത്തിന് തുടക്കമിട്ട് വിവോ. തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സീരിസായ എക്‌സ്500 സീരിസ് അവതരിപ്പിച്ചിരിക്കുകയാണ് വിവോ. X500, X500 പ്രോ, X500 പ്രോ മാക്‌സ് എന്നീ ഫോണുകളാണ് ഈ സീരിസിലുള്ളത്. പ്രമുഖ ക്യാമറ നിർമ്മാതാക്കളായ ZEISS-മായി സഹകരിച്ച് നൂതന ക്യാമറ സാങ്കേതികവിദ്യയും, സാധാരണ സ്‌മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് ഭീമൻ ബാറ്ററി ശേഷിയുമായാണ് പുതിയ സീരിസിലെ സ്‌മാർട്ട്‌ഫോണിന്‍റെ പ്രത്യേകത.

144Hz LTPO AMOLED ഡിസ്‌പ്ലേകളും, ZEISS സാങ്കേതികവിദ്യയിൽ ഒരുക്കിയ 50MP മെയിൻ ക്യാമറ ഉൾപ്പെടെയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും, മീഡിയടെക് ഡൈമെൻസിറ്റി 9600 പ്രോ (പ്രോ, പ്രോ മാക്‌സ് മോഡലുകളിൽ) ചിപ്‌സെറ്റും ഇതിന്‍റെ സവിശേഷതയാണ്. അതേസമയം, സ്റ്റാൻഡേർഡ് മോഡലിൽ മീഡിയടെക് ഡൈമെൻസിറ്റി 9600M പ്രോസസറാണ് നൽകിയിരിക്കുന്നത്.

വിവോ എക്‌സ്500 പ്രോ സീരീസിലെ സ്റ്റാൻഡേർഡ് മോഡലായ എക്‌സ്500 12GB RAM + 256GB സ്റ്റോറേജ് ഓപ്‌ഷനിൽ മാത്രമേ ലഭ്യമാവൂ. 1,19,999 രൂപയാണ് ഇതിന്‍റെ വില. 12GB RAM + 256GB സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമാണ് എക്‌സ്500 പ്രോയും ലഭ്യമാവുക. ഇതിന് 1,49,999 രൂപ വിലയുണ്ട്. അതേസമയം പ്രോ മോക്‌സ് മോഡൽ 12GB RAM + 256GB, 12GB RAM + 512GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനിൽ ലഭ്യമാവും. 12GB RAM + 256GB സ്റ്റോറേജ് മോഡലിന് 1,64,999 രൂപയും, 12GB RAM + 512GB സ്റ്റോറേജ് മോഡലിന് 1,79,999 രൂപയുമാണ് വില.

പ്രോ, പ്രോ മാക്‌സ് മോഡലുകൾ അപെക്സ് ഓറഞ്ച്, എറ്റേണൽ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. അതേസമയം, സ്റ്റാൻഡേർഡ് X500 മോഡൽ എംബർ റെഡ്, ടൈറ്റാനിയം ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. ഇവയുടെ പ്രീ-ബുക്കിങ് ഇന്ന് മുതൽ (നവംബർ 26) ആരംഭിക്കുന്നു. ഡിസംബർ മൂന്നിനാണ് വിൽപ്പന ആരംഭിക്കുക. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, അല്ലെങ്കിൽ ഫ്ലിപ്‌കാർട്ട്, ആമസോൺ, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയോ ഇത് വാങ്ങാവുന്നതാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!