HomeGULFകുവൈത്തിൽ ഇറാന്റെ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ മരിച്ചു; അനുശോചനം അറിയിച്ച് കുവൈത്ത് അമീർ

കുവൈത്തിൽ ഇറാന്റെ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ മരിച്ചു; അനുശോചനം അറിയിച്ച് കുവൈത്ത് അമീർ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അനുശോചനം അറിയിച്ചു.

ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്കും പ്രധാനമന്ത്രി ജോർജിയ മെലോണിക്കും അമീർ പ്രത്യേകം അനുശോചന സന്ദേശങ്ങൾ അയച്ചു.ഇറാന്റെ ആക്രമണത്തിൽ ഇറ്റാലിയൻ പൗരന്മാർക്ക് ജീവൻ നഷ്ടമായതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അമീർ, മരിച്ചവരുടെ കുടുംബാംഗങ്ങളോട് ഹൃദയംഗമമായ അനുശോചനവും സഹാനുഭൂതിയും അറിയിച്ചു.വിയോഗത്തിന്റെ വേദന താങ്ങാനുള്ള കരുത്തും മനഃശാന്തിയും കുടുംബാംഗങ്ങൾക്ക് ലഭിക്കട്ടെയെന്നും അമീർ പ്രാർഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!