HomeCommunityമങ്കഫ് യൂണിറ്റ് ഖുർആൻ പഠിതാക്കളുടെ കുടുംബസംഗമം സംഘടിപ്പിച്ചു

മങ്കഫ് യൂണിറ്റ് ഖുർആൻ പഠിതാക്കളുടെ കുടുംബസംഗമം സംഘടിപ്പിച്ചു

spot_img

കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ (കെ.കെ.ഐ.സി) മങ്കഫ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ പഠിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു.

എൻജിനീയർ ഉസൈമത്ത് പി.കെ അധ്യക്ഷത വഹിച്ചു. അബൂബക്കർ സിദ്ദീഖ് സ്വാഗതം ആശംസിച്ചു.

ഖുർആൻ പരീക്ഷയിൽ വിജയികളായ പഠിതാക്കളെ ചടങ്ങിൽ അനുമോദിച്ചു. ഖുർആൻ അധ്യാപകരായ കെ.സി. മുഹമ്മദ് നജീബ്, സാജു ചെമ്നാട് , റിയാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സജു ചെമ്നാട് ഉൽബോധന ഭാഷണം നടത്തി, കെ. സി. നജീബ് ആശംസ അർപ്പിച്ച് സംസാരിച്ചു.
ഖുർആൻ പഠനത്തിന്റെ പ്രാധാന്യവും കുടുംബജീവിതത്തിൽ ഖുർആനിക മൂല്യങ്ങൾ പകർത്തേണ്ടതിന്റെ ആവശ്യകതയും സംഗമത്തിൽ ഓർമിപ്പിച്ചു. പഠിതാക്കളും കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.
മംഗഫ് യുണിറ്റ് ഭാരവാഹികളായ, യൂസുഫ്, അബ്ദുൽ ജലീൽ, നസീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!