HomeCommunityപൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകംഫഹാഹീൽ മേഖല ജനറൽ ബോഡിയും പൊതു സമ്മേളനവും "സൗഹൃദ...

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകംഫഹാഹീൽ മേഖല ജനറൽ ബോഡിയും പൊതു സമ്മേളനവും “സൗഹൃദ സന്ധ്യ 2026” എന്ന പേരിൽ നടന്നു

spot_img

ഫഹാഹീൽ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ള്യു എഫ്) കുവൈത്ത് ഘടകം ഫഹാഹീൽ മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനറൽ ബോഡിയും പൊതു സമ്മേളനവും “സൗഹൃദ സന്ധ്യ 2026” എന്ന പേരിൽ വളരെ വിജയകരമായി നടത്തപ്പെട്ടു.
ഫഹാഹീൽ പാർക്കിൽ നടന്ന പരിപാടിയിൽ മേഖലയിൽ നിന്നുള്ള നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്തു. സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനത്തോടൊപ്പം അംഗങ്ങൾക്കും കുടുംബങ്ങൾക്കും പരസ്പരം സൗഹൃദം പുതുക്കാനും സന്തോഷം പങ്കിടാനും അവസരമൊരുക്കിയ ഒരു മികച്ച സംഗമമായി പരിപാടി മാറി. അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ പ്രശാന്ത് കവളങ്ങാട് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ചെയർമാൻ അശ്‌റഫ് യു ഉദ്ഘാടനം ചെയ്യുകയും സംഘടനയെ കുറിച്ചും അതിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് അശ്‌റഫ് പി , ആക്ടിംഗ് ജന: സെക്രട്ടറി ജറീഷ് പി.പി., ഹസീന യൂസഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ഫഹാഹീൽ മേഖലാ കൺവീനറും കേന്ദ്ര കമ്മിറ്റി ട്രഷററുമായ അനൂപ് ഭാസ്കർ മേഖലാ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കുവൈത്ത് തൊഴിൽ രംഗത്തെ കുറിച്ച് ജോബ് ആൻഡ് കരിയർ സെൽ കൺവീനർ മുബാറക്ക് എം വിശദീകരിച്ചു. ജനസേവന വിഭാഗം കൺവീനർ റഹീം പി.വി. കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. പി എം എസ്, പി സി ഡബ്ള്യു എഫ് എന്നീ ആപ്പുകളെ സംബന്ധിച്ചും ഡിജിറ്റൽ ഐഡി രജിസ്ട്രഷേൻ ചെയ്യുന്നതിനെ കുറിച്ചും ഐ ടി വിഭാഗം കൺവീനർ ഇർഷാദ് ഉമർ അംഗങ്ങൾക്ക് വിശദീകരിച്ചു. സ്വാശ്രയമാളിൻ്റെ പ്രവർത്തന പുരോഗതിയെ കുറിച്ച് കോർഡിനേറ്റർ യൂസഫ് കെ.വി വിശദീകരിച്ചു. പി സി ഡബ്ള്യു എഫ് ഗ്ലോബൽ വൈസ് പ്രസിഡൻ്റും സ്വാശ്രയ മാൾ പ്രോജക്റ്റ് ചെയർമാനുമായ ഡോ: അബ്ദുറഹ്‌മാൻകുട്ടി “സാമ്പത്തിക അച്ചടക്കം” എന്ന വിഷയത്തിലുള്ള ബോധവത്കരണ ക്ലാസ് ഏറെ ശ്രദ്ധേയമായി. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും വളരെ ലളിതമായും വിജ്ഞാനപ്രദമായും അദ്ദേഹം അവതരിപ്പിച്ചു. നാട്ടിൽ പി സി ഡബ്ള്യു എഫ് ഗ്ലോബൽ കമ്മിറ്റി നടത്തി വരുന്ന ത്രൈമാസ ലഹരി വിരുദ്ധ കാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ചു നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ കേന്ദ്ര പ്രസിഡൻ്റ് അശ്‌റഫ് പി നേതൃത്വം നൽകി. വനിതാ ഘടകം സെക്രട്ടറി സ്വർഗ്ഗ സുനിൽ സ്വാഗതം പറഞ്ഞ പൊതുസമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സുനിൽ ടി. ആർ ൻ്റെ നന്ദിയോടെ അവസാനിച്ചു.
തുടർന്ന് നടന്ന സൗഹൃദ സന്ധ്യ ശരിക്കും പേരിനെ അന്വർത്ഥമാക്കുന്ന ഒരു ആഘോഷമായി മാറി. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത വിവിധ ഗെയിമുകളും മത്സരങ്ങളും പരിപാടിക്ക് കൂടുതൽ ഉണർവു പകർന്നു. മത്സരങ്ങൾക്ക് സുനിൽ ടി. ആർ, ഹസീന യൂസഫ്, സ്വർഗ്ഗ സുനിൽ, ഇഷാദ്, നജീബ് കെ.വി., മുബാറക്ക് എം , ഷറഫുദ്ദീൻ , ഇർഷാദ് ഉമർ, നൗഷാദ് കെ. കെ. , രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. ഭക്ഷണ ശേഷം വിവിധ മത്സരങ്ങളിൽ സമ്മാനം ലഭിച്ച ഇർഷാദ് ഉമർ, നൗഷാദ് കെ.കെ., ഹസീന യൂസഫ്, ഇർഷാദ്, സ്വർഗ്ഗ സുനിൽ, സാജിദ്, നെഷവാ, ലിൻഷാ, ഹസ്‌ന , നാജിത, അശ്വിൻ, അഷ്‌വിതാ, ജമീല, ഗുരു, അർജുൻ, ആദ്യാ, അർജുൻ സുനിൽ എന്നിവർക്ക് ഡോ: അബ്ദുൾറഹ്മാൻകുട്ടി, റഹീം പി.വി. , യൂസഫ് കെ.വി, സലാഹുദ്ദീൻ കെ.വി, ഇർഷാദ്, ഷറഫുദ്ദീൻ, അഷ്ക്കർ ടി.പി, നൗഷാദ് കെ.കെ, സ്വർഗ്ഗ സുനിൽ, ഹസീന യൂസഫ്, രഞ്ജിത്ത്, മുബാറക്ക് എം , ഇർഷാദ് ഉമർ ,സുനിൽ ടി. ആർ, സാജിദ് സലാഹുദ്ദീൻ, അനൂപ് ഭാസ്‌കർ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ നൽകി. മേഖല കൺവീനർ അനൂപ് ഭാസ്‌ക്കറിൻ്റെ നന്ദിയോടെ സൗഹൃദ സന്ധ്യ 2026 പര്യവസാനിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!