HomeGULFഅഹ്മദി ഗവർണറേറ്റ് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഒരു 'ഡ്രൈവ്-ത്രൂ' (drive-through) സേവനം ആരംഭിച്ചു

അഹ്മദി ഗവർണറേറ്റ് റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഒരു ‘ഡ്രൈവ്-ത്രൂ’ (drive-through) സേവനം ആരംഭിച്ചു

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ പൗരന്മാരും പ്രവാസികളുമായ മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും ആശ്വാസമായി പുതിയ സേവനവുമായി ആഭ്യന്തര മന്ത്രാലയം. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റസിഡൻസി അഫയേഴ്സിന് കീഴിലുള്ള അഹമ്മദി ഗവർണറേറ്റ് റസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റാണ് വാഹനത്തിലിരുന്ന് തന്നെ രേഖകൾ ശരിയാക്കാൻ സാധിക്കുന്ന പുതിയ ‘ഡ്രൈവ്-ത്രൂ’ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്.

സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെയും സങ്കീർണ്ണമായ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ഈ പുതിയ സംവിധാനത്തിലൂടെ ഗുണഭോക്താക്കൾക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ തങ്ങളുടെ ആവശ്യമായ ഔദ്യോഗിക കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

ഇത് വഴി സമയം ലാഭിക്കാനും ശാരീരിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിനകത്തെ തിരക്ക് കുറയ്ക്കാനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കി കൂടുതൽ ചിട്ടയായ രീതിയിൽ സേവനങ്ങൾ നൽകാനും ഈ പദ്ധതി ഉപകരിക്കും. പൗരന്മാരുടെയും പ്രവാസികളുടെയും ആവശ്യങ്ങൾ മുൻനിർത്തി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!