HomeGULFകുവൈത്തിൽ ശീതീകരിച്ച ഇറച്ചി ഫ്രഷ് ഇറച്ചിയെന്ന പേരിൽ വിൽപ്പന; 115 കിലോ ഇറച്ചി നശിപ്പിച്ചു, ഒമ്പത്...

കുവൈത്തിൽ ശീതീകരിച്ച ഇറച്ചി ഫ്രഷ് ഇറച്ചിയെന്ന പേരിൽ വിൽപ്പന; 115 കിലോ ഇറച്ചി നശിപ്പിച്ചു, ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിലെ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി. ഉറവിടം വ്യക്തമല്ലാത്ത 115 കിലോഗ്രാം ഇറച്ചി പിടിച്ചെടുത്ത് നശിപ്പിക്കുകയും ഒമ്പത് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.ഫർവാനിയ ഗവർണറേറ്റിലെ ഭക്ഷ്യപരിശോധന വിഭാഗം ജലീബ് അൽ ഷുയൂഖ്, ഖൈത്താൻ ഭക്ഷ്യപരിശോധന കേന്ദ്രങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.

ശീതീകരിച്ച ഇറച്ചി ഫ്രഷ് ഇറച്ചിയെന്ന പേരിൽ ഉപഭോക്താക്കൾക്ക് വിൽക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. അനുമതിയില്ലാതെ സ്ഥാപനങ്ങളുടെ പ്രവർത്തനസ്ഥലം വിപുലീകരിക്കുക, പൊതുജനാരോഗ്യ മാനദണ്ഡങ്ങളും ശുചിത്വ വ്യവസ്ഥകളും പാലിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.ഇതിനുപുറമെ, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതായും പരിശോധനയിൽ വ്യക്തമായി.

ഭക്ഷ്യസ്ഥാപനങ്ങൾ അംഗീകൃത ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമാണ് പരിശോധനകൾ ശക്തമാക്കിയതെന്ന് അതോറിറ്റി വ്യക്തമാക്കി.ഉപഭോക്താക്കൾക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുക എന്നതാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യം. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ തടയുന്നതിനായി ഫർവാനിയ ഗവർണറേറ്റിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ നിരീക്ഷണവും പരിശോധനകളും ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!