HomeGULFകുവൈത്തിൽ പണം പിൻവലിക്കുന്നത് 9 ശതമാനം കുറഞ്ഞു; ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്നു

കുവൈത്തിൽ പണം പിൻവലിക്കുന്നത് 9 ശതമാനം കുറഞ്ഞു; ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്നു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ബാങ്ക് കാർഡുകൾ, കെ-നെറ്റ്, ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുടെ ഉപയോഗം വർധിച്ചതോടെ പണമായുള്ള ഇടപാടുകൾ കുറഞ്ഞുവരുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.2026ലെ ആദ്യ ഒമ്പത് മാസങ്ങളിൽ എടിഎമ്മുകൾ വഴിയുള്ള പണം പിൻവലിക്കൽ ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 9 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4.91 കോടി ഇടപാടുകൾ നടന്നപ്പോൾ ഈ വർഷം അത് 4.52 കോടിയായി കുറഞ്ഞു.

പണം പിൻവലിച്ചതിന്റെ ആകെ മൂല്യത്തിലും കുറവുണ്ടായി. 2025ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 663.5 കോടി ദിനാർ പിൻവലിച്ചപ്പോൾ 2026ൽ ഇത് 622 കോടി ദിനാറായി കുറഞ്ഞു. ഏകദേശം 41.45 കോടി ദിനാറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് 6.66 ശതമാനം ഇടിവാണ്.ബാങ്ക് ശാഖകളിൽ നേരിട്ടെത്തി പണം പിൻവലിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി ബാങ്കിങ് മേഖലയിലെ വൃത്തങ്ങൾ അറിയിച്ചു. എടിഎമ്മുകളിൽ നിറയ്ക്കേണ്ട പണത്തിന്റെ അളവും മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.

അതേസമയം, 2027ൽ പണമായുള്ള ഇടപാടുകളിൽ 20 ശതമാനം വരെ കുറവുണ്ടാകാമെന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.ഡിജിറ്റൽ പേയ്‌മെന്റുകളുടെ വർധനയ്ക്ക് പുറമെ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പണത്തിന്റെ ഉപയോഗം കുറയാൻ കാരണമായിട്ടുണ്ട്.വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് സെൻട്രൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ഏകദേശം 14 വാണിജ്യ, സേവന മേഖലകളിലാണ് പണമിടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സ്വർണം, ആഭരണങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, വാഹന വിൽപ്പന സ്ഥാപനങ്ങൾ, ചില വാണിജ്യ പ്രദർശനങ്ങൾ, സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ പണമായുള്ള പേയ്‌മെന്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ഫാർമസികൾ, ഫിറ്റ്നസ് സെന്ററുകൾ, സ്പോർട്സ് ക്ലബ്ബുകൾ, ബ്യൂട്ടി സലൂണുകൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള ചില മേഖലകളിൽ 10 ദിനാറിന് മുകളിലുള്ള ഇടപാടുകൾ ഡിജിറ്റൽ മാർഗത്തിലൂടെ നടത്തണമെന്ന വ്യവസ്ഥയും നിലവിലുണ്ട്.കൂടാതെ, മണി ട്രാൻസ്ഫർ ഇടപാടുകളിൽ 1,000 ദിനാറിന് മുകളിൽ പണമായി സ്വീകരിക്കുന്നതിനും നിയന്ത്രണമുണ്ട്.

ഈ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ, അടച്ചുപൂട്ടൽ, അന്വേഷണ വിഭാഗങ്ങൾക്ക് കൈമാറൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു.രാജ്യത്ത് ഡിജിറ്റൽ ബാങ്കിങ് സംവിധാനങ്ങൾ കൂടുതൽ വ്യാപകമാകുന്നതോടെ ഭാവിയിൽ പണത്തിന്റെ ഉപയോഗം ഇനിയും കുറയുമെന്നാണ് വിലയിരുത്തൽ. എന്നാൽ കുവൈത്തിൽ പണമായുള്ള ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!