HomeGULFകുവൈത്തിൽ ഭക്ഷ്യവസ്തുക്കൾ തട്ടിയെടുത്ത കേസിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പ്രവാസികൾക്ക് മൂന്ന് വർഷം തടവും...

കുവൈത്തിൽ ഭക്ഷ്യവസ്തുക്കൾ തട്ടിയെടുത്ത കേസിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പ്രവാസികൾക്ക് മൂന്ന് വർഷം തടവും നാടുകടത്തലും

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ ഗവർണറേറ്റിലുള്ള സഹകരണ സംഘത്തിന്റെ ഭക്ഷ്യവിതരണ കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കൈക്കലാക്കിയ കേസിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പ്രവാസികൾക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും ക്രിമിനൽ കോടതി ഉത്തരവിട്ടു.ശിക്ഷിക്കപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാർക്ക് പുറമെ ഒരു ഈജിപ്ഷ്യൻ പൗരനും ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നു. കേസിൽ ഉൾപ്പെട്ട ഭക്ഷ്യവിതരണ കേന്ദ്രത്തിന്റെ മാനേജർക്ക് 3,000 കുവൈത്ത് ദിനാർ പിഴയും കോടതി വിധിച്ചു.

സഹകരണ സംഘത്തിന്റെ ഓഹരി ഉടമകളുടെ അറിവോ അനുമതിയോ ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ തട്ടിയെടുത്തതാണ് കേസ്. ഓരോ വിൽപ്പന ഇടപാടിലും ഭക്ഷ്യവസ്തുക്കളുടെ അളവിൽ 250 ഗ്രാം മുതൽ 500 ഗ്രാം വരെ കുറവ് വരുത്തി ശേഷിക്കുന്ന സാധനങ്ങൾ അനധികൃതമായി കൈക്കലാക്കുകയായിരുന്നു പ്രതികൾ ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഒരു കുവൈത്ത് പൗരൻ നൽകിയ പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തുകയും പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തത്.

ജഡ്ജി നാസർ അൽ ബദറിന്റെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതി ബെഞ്ചാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. സഹകരണ സംഘത്തിന്റെ ഭക്ഷ്യവസ്തുക്കൾ അനധികൃതമായി കൈക്കലാക്കിയതിൽ പ്രതികളുടെ പങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് തടവും പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷകൾ വിധിച്ചത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!