മൂടാടി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ, പപ്പൻ മൂടാടി, കൂരളി കുഞ്ഞമ്മത്, ഷംസുദ്ദീൻ കുക്കു, എടക്കുടി ബാബുമാസ്റ്റർ, പ്രകാശൻ നെല്ലിമഠം, പി.വി.കെ. അഷറഫ്, പുതിയോട്ടിൽ രാഘവൻ, സി.കെ. മുരളീധരൻ, ബിജേഷ് രാമനിലയം, മോഹൻദാസ് കെ.ടി., ബിജേഷ് ഉത്രാടം, ബാബു സി. മുചുകുന്ന്,ഷാജഹാൻ,രാമകൃഷ്ണൻ പുതിയ കുളങ്ങര എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.



