HomeGULFകുവൈത്തിലെ അൽ-റായിയിൽ വൻ സുരക്ഷാ പരിശോധന; 101 പേർ അറസ്റ്റിൽ

കുവൈത്തിലെ അൽ-റായിയിൽ വൻ സുരക്ഷാ പരിശോധന; 101 പേർ അറസ്റ്റിൽ

spot_img

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അൽ-റായി പ്രദേശത്ത് നടത്തിയ വിപുലമായ സംയുക്ത പരിശോധനയിൽ 101 പേർ അറസ്റ്റിലായി.

ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ട്രേറ്റിന്റെ മേൽനോട്ടത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പെയ്ൻ നടപ്പിലാക്കിയത്. പരിശോധനയിൽ വിവിധ നിയമലംഘനങ്ങളിലായി 981 എൻഫോഴ്സ്മെന്റ് നടപടികളും 76 മാനുഷിക സഹായ ഇടപെടലുകളും രേഖപ്പെടുത്തി.വിവിധ സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പിടിയിലായവരിൽ ഭൂരിഭാഗവും നിയമലംഘകരും വാറണ്ടുള്ളവരുമാണ്.

* പിടികിട്ടപ്പുള്ളികളും ഒളിവിൽ കഴിഞ്ഞിരുന്നവരുമായ 78 പേർ.* തൊഴിൽ നിയമങ്ങൾ ലംഘിച്ച 9 പേർ.* സന്ദർശക/വാസാനുമതി കാലാവധി കഴിഞ്ഞ 6 പേർ.* ലഹരിമരുന്നുമായി പിടിയിലായ 7 പേർ.* കുവൈറ്റിൽ പ്രവേശന വിലക്കുള്ള 1 പേർ.ഗതാഗത വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 128 നടപടികളാണ് സ്വീകരിച്ചത്. ഇതിൽ 122 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കുകയും, ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 4 വാഹനങ്ങളും ഒരു മോട്ടോർസൈക്കിളും കോടതി ഉത്തരവുള്ള ഒരു വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇതിനുപുറമെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ജനറൽ ഫയർ ഫോഴ്സ്, കുവൈത്ത് മുനിസിപ്പാലിറ്റി എന്നീ വിവിധ സർക്കാർ ഏജൻസികൾ സംയുക്തമായി നടത്തിയ പരിശോധനകളിൽ സ്ഥാപനങ്ങളുടെ ലൈസൻസുകൾ പരിശോധിക്കുകയും, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവരോട് കർശനമായി പെരുമാറുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചിലവ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തിയ മുഴുവൻ പേർക്കുമെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. രാജ്യത്ത് സുരക്ഷയും ക്രമസമാധാനവും നിലനിർത്താൻ ഇത്തരം കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!