HomeGULFകുവൈത്തിൽ പ്രാദേശിക പേയ്‌മെന്റ് കാർഡുകൾക്കായി 'ബർവ' ബ്രാൻഡ്; പുതിയ പദ്ധതിയുമായി സെൻട്രൽ ബാങ്ക്

കുവൈത്തിൽ പ്രാദേശിക പേയ്‌മെന്റ് കാർഡുകൾക്കായി ‘ബർവ’ ബ്രാൻഡ്; പുതിയ പദ്ധതിയുമായി സെൻട്രൽ ബാങ്ക്

spot_img

കുവൈത്ത്സിറ്റി: രാജ്യത്തെ പ്രാദേശിക പേയ്‌മെന്റ് കാർഡുകൾക്ക് തനതായ തിരിച്ചറിയൽ നൽകുന്നതിന്റെ ഭാഗമായി ‘ബർവ’ (Barwa) എന്ന പേരിൽ പുതിയ ദേശീയ ബ്രാൻഡ് പുറത്തിറക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പ്രഖ്യാപിച്ചു. കുവൈത്തിന്റെ തനിമയാർന്ന പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സെൻട്രൽ ബാങ്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ദേശീയ പേയ്‌മെന്റ് സിസ്റ്റത്തിന്റെ കീഴിലായിരിക്കും ‘ബർവ’ പ്രവർത്തിക്കുക.ഈ പദ്ധതിയുടെ ഭാഗമായി, പ്രാദേശികമായി നടത്തുന്ന പർച്ചേസുകൾക്കും എടിഎം വഴിയുള്ള പണം പിൻവലിക്കലുകൾക്കും പോയിന്റ് ഓഫ് സെയിൽ ഇടപാടുകൾക്കും വിദേശ കമ്പനികളായ ‘വിസ’, ‘മാസ്റ്റർകാർഡ്’ എന്നിവയുടെ നെറ്റ്‌വർക്കുകളെ ഒഴിവാക്കി ജോയിന്റ് ഓട്ടോമേറ്റഡ് ബാങ്കിങ് സർവീസസ് കമ്പനിയുടെ (KNET) നെറ്റ്‌വർക്കിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും ഉയർന്ന സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ടായിരിക്കും ഈ മാറ്റം നടപ്പിലാക്കുക.

നിലവിൽ കുവൈത്തിലെ ബാങ്ക് കാർഡുകളിൽ കെനെറ്റ് ലോഗോയ്ക്കൊപ്പം വിസയോ മാസ്റ്റർകാർഡോ ഉണ്ടാകാറുണ്ട്. ഇത് പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും ഇടപാടുകൾ നടത്താൻ സഹായിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള ഓരോ ഇടപാടിനും വിസ, മാസ്റ്റർകാർഡ് കമ്പനികൾ ശരാശരി 0.03 ശതമാനം ഫീസ് ഈടാക്കുന്നുണ്ട്. ആഗോള നെറ്റ്‌വർക്കുകളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് ഈ തുക ഈടാക്കുന്നത്. ഇതിന് പരിഹാരമായാണ് പ്രാദേശിക ഇടപാടുകൾ കെനെറ്റ് നെറ്റ്‌വർക്കിലൂടെ മാത്രം നടത്താൻ സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇതുവഴി പ്രാദേശിക തലത്തിൽ നടക്കുന്ന ഇടപാടുകളുടെ ഡാറ്റ രാജ്യത്തിനകത്ത് തന്നെ ശേഖരിക്കാനും പ്രോസസ്സ് ചെയ്യാനും സാധിക്കും. ഇത് കുവൈത്തിന്റെ ഡിജിറ്റൽ പരിവർത്തന അജണ്ടയ്ക്ക് വലിയ കരുത്ത് പകരുകയും, കേവലം നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ പേരിൽ വിസ, മാസ്റ്റർകാർഡ് കമ്പനികൾക്ക് ബാങ്കുകൾ നൽകേണ്ടിവരുന്ന ഭീർന്ന ഫീസ് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. വ്യക്തിഗത ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ പദ്ധതി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!