കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഭരണമേറ്റതിന്റെ രണ്ടാം വാർഷികം രാജ്യം ഇന്ന് ആഘോഷിക്കുന്നു. ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ചുകൊണ്ട് പ്രാദേശികമായും ആഗോളതലത്തിലും കുവൈത്തിനെ ഉന്നത സ്ഥാനത്തെത്തിക്കാൻ അമീർ നടത്തുന്ന നിർമ്മാണാത്മകമായ പ്രവർത്തനങ്ങളെ അഭിമാനപൂർവ്വം സ്മരിച്ചുകൊണ്ടാണ് ഈ സുദിനം കടന്നുവരുന്നത്. 2023 ഡിസംബർ 20-നാണ് അദ്ദേഹം കുവൈത്തിന്റെ പതിനേഴാമത് ഭരണാധികാരിയായി ഔദ്യോഗികമായി ചുമതലയേറ്റത്. ആറ് പതിറ്റാണ്ട് നീണ്ട തന്റെ സജീവമായ പ്രവർത്തന പാരമ്പര്യത്തിലൂടെ കുവൈത്തിനെ വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ തലങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ് അമീർ.സൈനിക-സുരക്ഷാ മേഖലകളിൽ ദീർഘകാലം വഹിച്ച സുപ്രധാന ചുമതലകളും കിരീടാവകാശിയെന്ന നിലയിലുള്ള മികച്ച പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഭരണമികവിന് മാറ്റുകൂട്ടുന്നു. മുൻ ഭരണാധികാരികളെ പ്രതിനിധീകരിച്ചും അവർക്കൊപ്പം ഔദ്യോഗിക യാത്രകളിൽ പങ്കുചേർന്നും അദ്ദേഹം കൈവരിച്ച നയതന്ത്ര പരിചയം കുവൈറ്റിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൽ നിർണ്ണായകമായിട്ടുണ്ട്. രാജ്യത്തിന്റെ ഐശ്വര്യത്തിനും സുസ്ഥിരതയ്ക്കും വേണ്ടി അദ്ദേഹം നൽകുന്ന മുൻഗണന വരും വർഷങ്ങളിൽ കുവൈത്തിനെ കൂടുതൽ വലിയ നേട്ടങ്ങളിലേക്ക് നയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് രാജ്യത്തെ ജനത.
വികസനത്തിന്റെ കരുത്തുറ്റ പാതയിൽ കുവൈറ്റ്; അമീറിന്റെ ഭരണവാർഷികഘോഷം ഇന്ന്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



