HomeInternationalഇറാനിലുള്ള അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണം; മുന്നറിയിപ്പുമായി അമേരിക്ക

ഇറാനിലുള്ള അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണം; മുന്നറിയിപ്പുമായി അമേരിക്ക

spot_img

ഇറാനില്‍ നിന്നും അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ മാറണമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇറാനിലെ സുരക്ഷാ സാഹചര്യങ്ങള്‍ അതീവ ഗുരുതരമെന്നാണ് അമേരിക്ക പറയുന്നത്. ഇറാനിലെ വെര്‍ച്വല്‍ എംബസ്സി വഴിയാണ് അമേരിക്ക പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഒമാനില്‍ യുഎസ്- ഇറാന്‍ ചര്‍ച്ച തുടങ്ങാനിരിക്കെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇത് ഇറാനെതിരെയുള്ള അമേരിക്കയുടെ സമ്മര്‍ദ തന്ത്രമാണെന്നാണ് വിലയിരുത്തല്‍.

യുഎസ്- ഇറാന്‍ ആണവ ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ ഇറാനില്‍ ആക്രമണം നടത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഇറാനിലെ അമേരിക്കന്‍ പൗരന്മാര്‍ക്കുള്ള മുന്നറിയിപ്പ് ചര്‍ച്ചയാകുന്നത്. അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ലക്ഷ്യമാക്കി വന്ന ഇറാന്റെ ഡ്രോണ്‍ അമേരിക്കന്‍ സൈന്യം വെടിവച്ചിടുകയും അമേരിക്കന്‍ പതാകയുള്ള കെമിക്കല്‍ ടാങ്കര്‍ പിടിച്ചെടുക്കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കുകയും ചെയ്തശേഷം ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. ആണവ ചര്‍ച്ചയ്ക്കപ്പുറം ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും പ്രദേശത്തെ പ്രോക്‌സി സംഘടനകള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും ചര്‍ച്ചയായേക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.

നിര്‍ണായക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഒമാനിലെ സഹോദരങ്ങള്‍ക്ക് നന്ദി പറയുന്നതായി അബ്ബാസ് അരഘ്ചി പ്രതികരിച്ചു. ഇറാനുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്. തുര്‍ക്കിയുമായല്ല നേരിട്ട് ഇറാനിയന്‍ പ്രതിനിധികളുമായാണ് ആണവ ചര്‍ച്ച നടത്തുകയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!