HomeGULFനൈമ ഇൻഡസ്ട്രിയൽ ഏരിയയിൽ മിന്നൽ പരിശോധന; 16 പ്ലോട്ടുകൾ അടപ്പിച്ചു

നൈമ ഇൻഡസ്ട്രിയൽ ഏരിയയിൽ മിന്നൽ പരിശോധന; 16 പ്ലോട്ടുകൾ അടപ്പിച്ചു

spot_img

നൈമ ഇൻഡസ്ട്രിയൽ ഏരിയയിൽ മിന്നൽ പരിശോധന; 16 പ്ലോട്ടുകൾ അടപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാവസായ മേഖലകളിൽ നിയമലംഘനങ്ങൾ തടയുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കി. നൈമ ഇൻഡസ്ട്രിയൽ ഏരിയയിലെ സർവീസ് പ്ലോട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഇതിന്റെ ഭാഗമായി സൗത്ത് അംഘരയിലെ 16 പ്ലോട്ടുകൾ അധികൃതർ അടപ്പിച്ചു.

അൽ ജഹ്‌റ, അൽ ഫർവാനിയ ഗവർണറേറ്റുകളിലെ വ്യാവസായ മേഖലകളിലാണ് പരിശോധന നടന്നത്. പ്രധാനമായും കാർ സ്ക്രാപ്പ് പ്രവർത്തനങ്ങൾക്കായി അനുവദിച്ച പ്ലോട്ടുകളിലെ നിയമലംഘനങ്ങളാണ് മന്ത്രാലയം നിരീക്ഷിച്ചത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ വ്യാവസായ മേഖലകളിലും ക്രമം നിലനിർത്തുന്നതിനും നിയമങ്ങൾ പൂർണ്ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യാവസായ മേഖലകൾക്കായി അനുവദിച്ച സ്ഥലങ്ങൾ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാനാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!