HomeARTICLESനത്തിങിന്‍റെ പുതിയ ഫോൺ സീരിസ് വരുന്നു, ലോഞ്ച് മാർച്ചിൽ: ഫോൺ 4എ സീരിസിൽ സാധ്യമായ സ്‌പെസിഫിക്കേഷനുകൾ

നത്തിങിന്‍റെ പുതിയ ഫോൺ സീരിസ് വരുന്നു, ലോഞ്ച് മാർച്ചിൽ: ഫോൺ 4എ സീരിസിൽ സാധ്യമായ സ്‌പെസിഫിക്കേഷനുകൾ

spot_img

ഹൈദരാബാദ്: വിപണി കീഴടക്കാൻ മിഡ്‌ റേഞ്ച് വിഭാഗത്തിലേക്ക് യുകെ ടെക് ബ്രാൻഡായ നത്തിങിന്‍റെ ഫോൺ 4എ സീരിസ് വരാനിരിക്കുകയാണ്. ഈ സീരിസിൽ ആകെ രണ്ട് ഫോണുകൾ ഉണ്ടായിരിക്കും. ഫോൺ 4a, ഫോൺ 4a പ്രോ ആയിരിക്കും ഈ സീരിസിൽ പുറത്തിറക്കുക. 2026 മാർച്ചിൽ രണ്ട് ഫോണുകളും പുറത്തിറക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) വെബ്‌സൈറ്റിൽ കഴിഞ്ഞ വർഷം ഈ ഫോൺ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. 2025 മാർച്ചിൽ പുറത്തിറക്കിയ നത്തിങ് ഫോൺ 3എയേക്കാൾ അപ്‌ഗ്രേഡുകൾ വരാനിരിക്കുന്ന ഫോണുകളിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നത്തിങ് ഫോൺ 3a, ഫോൺ 3a പ്രോ എന്നിവയാണ് ഫോൺ 3എ സീരിസിൽ പുറത്തിറക്കിയിരുന്നത്.ഈ വർഷം ഒരു ഫ്ലാഗ്ഷിപ്പ് ഫോണും പുറത്തിറക്കാൻ നത്തിങ് പദ്ധതിയിടുന്നില്ലെന്ന വിവരമാണ് നിലവിൽ പുറത്തുവരുന്നത്. മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നതിലായിരിക്കും കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് ഇത് സൂചന നൽകുന്നത്.

വരാനിരിക്കുന്ന സീരിസിനെ കുറിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എങ്കിലും നത്തിങിന്‍റെ ഫോൺ 4എ സീരിസിന്‍റെ ലോഞ്ച് സമയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നത്തിങ് ഫോൺ 4a, നത്തിങ് ഫോൺ 4a പ്രോ എന്നിവ ഉടൻ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന ഒരു പുതിയ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!