HomeGULFകുവൈത്തിൽ ഡിസംബർ 5 മുതൽ ശൈത്യകാലം, അൽ മുറബ്ബാനിയ 39 ദിവസം നീളും.

കുവൈത്തിൽ ഡിസംബർ 5 മുതൽ ശൈത്യകാലം, അൽ മുറബ്ബാനിയ 39 ദിവസം നീളും.

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലത്തിന്റെ തുടക്കം കുറിക്കുന്ന അൽ മുറബ്ബാനിയ സീസൺ 2026 ഡിസംബർ 5 ശനിയാഴ്ച ആരംഭിക്കുമെന്ന് അൽ ഉജൈരി ശാസ്ത്രകേന്ദ്രം അറിയിച്ചു. സീസണിന്റെ ആദ്യ ദിവസങ്ങളിൽ താപനില ഉടൻ താഴണമെന്നില്ലെന്നും തുടക്കത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

എല്ലാ വർഷവും അൽ വസം കാലം അവസാനിച്ചതിന് പിന്നാലെയാണ് അൽ മുറബ്ബാനിയ തുടങ്ങുന്നത്. ഈ കാലയളവിൽ ചൂട് ക്രമേണ കുറഞ്ഞ് തണുപ്പ് ശക്തമാകും. കാലാവസ്ഥാ ഘടകങ്ങൾക്കനുസരിച്ച് തണുപ്പിന്റെ തീവ്രത വർഷംതോറും മാറും.

39 ദിവസം നീളുന്ന സീസണിൽ അൽ ഇക്‌ലീൽ, അൽ ഖൽബ്, അൽ ശൂല എന്നിങ്ങനെ മൂന്ന് നക്ഷത്രഘട്ടങ്ങളുണ്ട്. ഓരോ ഘട്ടവും 13 ദിവസം വീതമാണ്.

ഡിസംബർ 21 വരെയുള്ള ദിവസങ്ങളിൽ രാത്രിയുടെ ദൈർഘ്യം ക്രമേണ കൂടും. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയായ അന്ന് കുവൈത്തിൽ രാത്രി 13 മണിക്കൂർ 44 മിനിറ്റ് നീളുമെന്ന് കേന്ദ്രം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!