HomeGULF“സഹൽ” ആപ്പിലൂടെ ശമ്പള കുറവ് അറിയിപ്പ്: പുതിയ സംവിധാനവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

“സഹൽ” ആപ്പിലൂടെ ശമ്പള കുറവ് അറിയിപ്പ്: പുതിയ സംവിധാനവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

spot_img

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളത്തിൽ വരുത്തുന്ന ഏതെങ്കിലും കുറവിന്റെ കാരണവും തുകയും വ്യക്തമായി അറിയിക്കുന്നതിനായി “സഹൽ” (Sahl) ആപ്പിലൂടെ പുതിയ സംവിധാനവുമായി പബ്ലിക് അതോറിറ്റി ഫോർ മാന്പവർ (Public Authority for Manpower) മുന്നോട്ട് വന്നിട്ടുണ്ട്.തൊഴിലാളികളുടെ ശമ്പളം സമയബന്ധിതമായി ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നുവെന്നത് ഉറപ്പാക്കുകയും ശമ്പളത്തിൽ ഉണ്ടാകുന്ന കുറവുകളോ മാറ്റങ്ങളോ നിരീക്ഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ശമ്പള നിക്ഷേപത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ഫയൽ താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുന്നതു മുതൽ പ്രശ്നം പരിഹരിച്ച് ശമ്പളം പൂർണ്ണമായി നിക്ഷേപിക്കുന്നതുവരെ കമ്പനി പ്രവർത്തനം നിയന്ത്രിക്കുന്ന നടപടികളും ഉണ്ടായിരിക്കും.അതോറിറ്റിയുടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ശമ്പളത്തിൽ ഉണ്ടാകുന്ന കുറവ് സ്വയമേവ കണ്ടെത്തപ്പെടും. തുടർന്ന് ബന്ധപ്പെട്ട തൊഴിലാളിക്ക് “സഹൽ” ആപ്പിലൂടെ കുറവിന്റെ വിശദാംശങ്ങളും കാരണം ഉൾപ്പെടെയുള്ള അറിയിപ്പ് ലഭിക്കും. തൊഴിലാളികളുടെ അവധി, അഭാവം തുടങ്ങിയ തൊഴിൽ നടപടികളുമായി ബന്ധപ്പെട്ട അറിയിപ്പുകളും സഹൽ ആപ്പിലൂടെ നൽകുന്നതിന് അതോറിറ്റി തുടർച്ചയായി സഹകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇത് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും തൊഴിലുടമ-തൊഴിലാളി ഇടയിലെ വ്യക്തത വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് വിലയിരുത്തുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!